ദഹിപ്പിക്കല്‍: പുതിയ വത്തിക്കാൻ രേഖ

വത്തിക്കാൻ: കത്തോലിക്കരുടെ ശവസംസ്കാരശുശ്രൂഷ സംബന്ധിച്ചു പുതിയ രേഖ വത്തിക്കാനിലെ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ചു. മൃതദേഹം മണ്ണിൽ അടക്കംചെയ്യുന്നതാണു സഭ പ്രോത്സാഹിപ്പിക്കുന്നത്. ഈശോയുടെ മരണം, സംസ്കാരം, ഉത്ഥാനം എന്നിവ അനുസ്മരിച്ചുകൊണ്ടുള്ള സഭാപാരമ്പര്യമാണിത്.

ലോകത്തിന്റെ ചില ഭാഗങ്ങളിൽ കത്തോലിക്കാ വിശ്വാസികളും മൃതദേഹം ദഹിപ്പിക്കുന്നതിനു താത്പര്യം പ്രകടിപ്പിക്കാറുണ്ട്. പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഇത് അനുവദിക്കാറുണ്ടെങ്കിലും ചാരം സെമിത്തേരിയിലോ പള്ളിയിലോ ഇതിനായി സഭ അനുവദിച്ചിട്ടുള്ള പ്രത്യേക സ്‌ഥലങ്ങളിലോ വേണം സൂക്ഷിക്കാൻ.

Source: deepika.com

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.