‘എന്നെ തിരിച്ചുകൊണ്ടുവന്നത് ഫ്രാന്‍സീസ് പാപ്പ’ – മറഡോണ

തന്റെ വിശ്വാസം പുനര്‍ജീവിപ്പിച്ചതിന്റെയും കത്തോലിക്കാ സഭയിലേക്ക് തിരച്ചുകൊണ്ടുവന്നതിന്റെയും ക്രഡിറ്റ് ഫ്രാന്‍സീസ് പാപ്പായ്ക്കാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം മറോഡോണ പറഞ്ഞു.

സമാധാനത്തിനായുള്ള ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാനായി  റോമില്‍  എത്തിയതായിരുന്നു മറഡോണ.

”വത്തിക്കാനിലിരുന്ന് വലിയ കാര്യങ്ങള്‍ ചെയ്യുകയാണ് ഫ്രാന്‍സീസ് പാപ്പാ; എല്ലാ കത്തോലിക്കരേയും സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍. പലകാരണങ്ങളാല്‍ ഞാന്‍ സഭയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ ഫ്രാന്‍സീസ് പാപ്പാ എന്നെ തിരിച്ചുകൊണ്ടുവന്നു.”

മത്സരത്തിനു മുന്നോടിയായി നടന്ന പ്രസ്‌കോണ്‍ഫ്രന്‍സിലാണ് മറഡോണ ഇങ്ങനെ പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.