ഒക്ടോ. 24: മത്താ 13:53-58 സത്യസാക്ഷികളാകുക

 

സത്യത്തിനു സാക്ഷ്യംവഹിച്ചതിനു സ്‌നാപകനു വിലയായി നല്‍കേണ്ടി വന്നത് സ്വന്തം ജീവനാണ്. സത്യം പറയുക, അതിനുവേണ്ടി നിലകൊള്ളുക-അതു ധീരതയുടെ അടയാളമാണ്. സത്യത്തിന്റെ  പോരാളികളാവുക, സത്യമാണ് ജീവിതത്തെ സ്വതന്ത്രമാക്കുന്നതെന്ന് തിരിച്ചറിയുക. ലോകദൃഷ്ടിയില്‍ സത്യത്തിന്റെ മുഖം വികൃതമാണ്. സത്യത്തിന് ഒരു മുഖമേ ഉള്ളൂ. അത് ദൈവത്തിന്റെ മുഖമാണ്. സത്യം എല്ലാ നന്മകളുടെയും പുണ്യങ്ങളുടെയും ആകെ പേരാണ്. ഭീരുവായ് ഒരു സംവത്സരം ജീവിക്കുന്നതിലും നല്ലത് ധീരനായ് ഒരു ദിവസം ജീവിക്കുന്നതാണ്. ആ ഒരു ദിവസം ലോകാവസാനത്തോളം ഓര്‍മ്മയുണ്ടാകും

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.