2 ഒക്ടോ.: മത്താ. 18: 1-35 കാരുണ്യം ഒരു ദാനമാണ്

കാരുണ്യം ഒരു ദാനമാണ്. അത് ദൈവത്തില്‍ നിന്നും മനുഷ്യരില്‍ നിന്നും ലഭിക്കുന്നതാണ്. നിനക്ക് കിട്ടിയ കാരുണ്യം നീ തിരിച്ചുകൊടുക്കുന്നുണ്ടോ? അര്‍ഹിക്കുന്നതിലും അധികം കാരുണ്യം സ്വീകരിക്കുന്നവരാണ് മനുഷ്യര്‍. കാരുണ്യം ദൈവത്തിന്റെ മുഖമാണ്. അത് നമ്മുടെ മുഖമാക്കാന്‍ സാധിച്ചാല്‍, ലഭിക്കുന്ന സമ്മാനം ഇവിടെ ഭൂമിയിലല്ല, മറിച്ച് സ്വര്‍ഗ്ഗത്തില്‍ ആണ്. ദാനമായി സ്വീകരിക്കുമ്പോഴും അര്‍ഹിക്കാത്തത് ലഭിക്കുമ്പോഴും ഓര്‍ക്കുക, അതില്‍ ഒരു ശതമാനമെങ്കിലും ഞാന്‍ തിരിച്ചു കൊടുക്കണം. കാരുണ്യവര്‍ഷം അതിനുള്ള അവസരമാക്കി മാറ്റാം. കത്തോലിക്കാ യുവജനദിനം ആചരിക്കുമ്പോള്‍ സഭയുടെയും സമൂഹത്തിന്റെയും ഭാവിയാണ് യുവജനങ്ങള്‍ എന്ന തിരിച്ചറിവ് നമുക്കുണ്ടാകട്ടെ. യുവഹൃദയങ്ങളില്‍ ദൈവത്തിന്റെ കാരുണ്യം നിറയാന്‍ ഇന്ന് നമുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം.
2 ഒക്ടോ. ഞായര്‍ 
ഗലാ. 6:1-10
മത്തായി 18: 21-35

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.