1 ഒക്ടോ.: മത്താ 18: 1-5 ശിശുവിനെപ്പോലെ ആകുക

സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനുള്ള മാര്‍ഗ്ഗം ശിശുവിനെപ്പോലെ ആകുക എന്നതാണ് (18:3). ഏറ്റവും കൂടുതല്‍ വിശ്വാസവും ശരണവും മാതാപിതാക്കളില്‍ അര്‍പ്പിക്കുന്നത് ശിശുവാണ്. അതുപോലെ വിശ്വാസവും ശരണവും ദൈവത്തില്‍ അര്‍പ്പിക്കുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്. ദൈവത്തിന്റെ കരുതലില്‍ ശരണപ്പെടുകയും പിതാവ് കൂടെയുണ്ടെന്ന് തുടര്‍ച്ചയായി വിശ്വസിക്കുകയും ചെയ്യുക. ചെറിയ കാര്യങ്ങളിലൂടെ  ദൈവസ്‌നേഹത്തെ പകര്‍ന്നു  കൊടുത്ത വി. കൊച്ചുത്രേസ്യായുടെ ജീവിതവും ഇതുതന്നെയാണ് നമുക്ക് പറഞ്ഞു തരുന്നത്. ജീവിതം മുഴുവന്റെ ശരണവും ദൈവത്തില്‍  അര്‍പ്പിക്കുക. ശിശുക്കളുടെ  നിഷ്‌ക്കളങ്കതയിലൂടെ  സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കുക.
1 ഒക്ടോ.:ശനി
1 കോറി 13:7-13
മത്തായി 18: 1-5

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.