ഹാഗിയ സോഫിയ വിഷയത്തില്‍ തുര്‍ക്കിയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

ഹാഗിയ സോഫിയ മോസ്ക് ആക്കിയ നടപടി തിരുത്തണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനോട് ആവശ്യപ്പെട്ട്, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്‌സ്, ലൂഥറന്‍ വിഭാഗങ്ങളടക്കമുള്ള സംഘടനയാണ് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്.

ക്രിസ്ത്യന്‍ പള്ളിയായിരുന്നിട്ടും മതേതരത്വത്തിന്റെ പ്രതീകമായി മ്യൂസിയമാക്കിയ നിര്‍മ്മിതി വീണ്ടും മോസ്‌കാക്കുന്നത് ഞെട്ടലും ദുഃഖവും സൃഷ്ടിക്കുന്നതായി എര്‍ദോഗന് അയച്ച കത്തില്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. എര്‍ദോഗന്റെ നടപടി വിഭാഗീയത സൃഷ്ടിക്കുമെന്നും വിവിധ മതങ്ങള്‍ക്കിടയില്‍ അവിശ്വാസമുണ്ടാകുമെന്നും കൗണ്‍സില്‍ പറഞ്ഞു. സമൂഹത്തില്‍ പരസ്പര ധാരണയും ബഹുമാനവും സഹകരണവും വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ അവതാളത്തിലാകുമെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.