മാർപാപ്പയെ പോലെ വേറെ ഒരാളെ കണ്ടിട്ടില്ല: വിം വെൻഡേസ്

അമ്പതു വർഷത്തെ സിനിമ ജീവിതത്തിനിടയിൽ മാർപാപ്പയെ പോലെ ഒരാളെ കണ്ടിട്ടില്ല എന്ന് വിങ്‌സ് ഓഫ് ഡിസയർ, പാരീസ് ടെക്സ്സ് തുടങ്ങിയ പ്രശസ്ത സംവിധയകൻ വിം വെൻഡേസ്. അവിശ്വസനീയമായ ലാളിത്യം ഉള്ള ആളാണ് പാപ്പ അദ്ദേഹത്തെ പോലെ ഇതുവരെ വേറെ ഒരാളെ പരിചയ പെടാൻ സാധിച്ചിട്ടില്ല.

പോപ്പ് ഫ്രാൻസിസിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പോപ്പ് ഫ്രാൻസിസ് എ മാൻ ഓഫ് ഹിസ് വേൾഡ് എന്ന് ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തും അതിന് മുന്നോടി ആയി ബി ബി സി ക്ക് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം പാപ്പയെ കുറിച്ച് പറഞ്ഞത്.

“തന്റെ ആശയങ്ങൾ എല്ലാവരിലേക്കും എത്തിക്കുവാൻ ആയിട്ടാണ് പാപ്പ ഈ ഡോക്യൂമെന്ററിയിൽ അഭിനയിച്ചത്. ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്, അദ്ദേഹം അഭിനയിക്കുകയല്ല, അദ്ദേഹം ഒരു അഭിനയതാവല്ല “എന്ന് വിം വെൻഡേസ് പറഞ്ഞു.

മാർപാപ്പയുടെ യാത്രകളും അഭിമുഖങ്ങളും ഈ ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.