എന്തുകൊണ്ടാണ് അവന് തലതൊട്ടപ്പനാവാന്‍ സാധിക്കാത്തത്?

എന്റെ രണ്ടാമത്തെ കുഞ്ഞിന്റെ മാമ്മോദീസായ്ക്ക് തലതൊട്ടപ്പനാകാന്‍ ഭാര്യസഹോദരനാണ് ഞങ്ങളുടെ  രീതിയനുസരിച്ച് അവകാശം. 14  വയസ്സായ അവന്‍ സ്ഥൈര്യലേപനം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ വികാരിയച്ചന്‍ അതിനു സമ്മതിക്കുന്നില്ല. എന്തുകൊണ്ടാണ് അവന് തലതൊട്ടപ്പനാവാന്‍ സാധിക്കാത്തത്? 

ജ്ഞാനസ്‌നാന മാതാപിതാക്കള്‍ ആകുന്നതിനു വേണ്ട യോഗ്യതകളിലൊന്ന് നിയമം അനുശാസിക്കുന്ന പ്രായപരിധിയാണ്. ലത്തീന്‍ സഭാനിയമമനുസിരിച്ച് ഇത് 16 വയസ്സോ അല്ലെങ്കില്‍ അതാതു രൂപാതാമെത്രാന്‍ നിശ്ചയിക്കുന്ന പ്രായപരിധിയോ ആണ്. പൗരസ്ത്യ സഭാനിമമനുസരിച്ച്  ഈ പ്രായപരിധി നിശ്ചയിക്കുന്നത് ഓരോ സ്വയാധികാരസഭയുടെയും നിയമമാണ്. സീറോമലബാര്‍ സഭയുടെ നിയമമനുസരിച്ച് ഈ പ്രായപരിധി 18 വയസ്സാണ്. സീറോ മലങ്കര സഭയുടെ നിയമമനുസരിച്ച് ഇത്… വയസ്സാണ്. അതിനാലാണ് ഈ പ്രായപരിധിയില്‍ താഴെയുള്ളവരെ  ജ്ഞാനസ്‌നാന മാതാപിതാക്കളാകാന്‍ അനുവദിക്കാത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.