സീറോമലബാര്‍ നവംബര്‍ 19, യോഹ 2:13-22 – ദൈവം വസിക്കുന്ന ഇടം

യേശു ദേവാലയം ശുദ്ധീകരിക്കുന്ന വചനഭാഗമാണ് ഇന്ന് നമ്മള്‍ ധ്യാനിക്കുന്നത്. വചനഭാഗം തുടങ്ങുന്നത്, ‘യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍’ എന്നാണ്. അപ്പോള്‍ ആ സമയം പരിശുദ്ധമാണ്. ദേവാലയത്തിലാണ് കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരേയും നാണയം മാറ്റാന്‍ ഇരിക്കുന്നവരേയും യേശു കാണുന്നതും പുറത്താക്കുന്നതും. തീര്‍ച്ചയായും ദേവാലയം പരിശുദ്ധമാണ്. വീണ്ടും സ്വന്തം ശരീരമാകുന്ന ആലയത്തെക്കുറിച്ച് യേശു പറയുന്നു, അത് നശിപ്പിക്കപ്പെട്ടാല്‍ മൂന്നു ദിവസത്തിനകം പുനരുദ്ധരിക്കുമെന്ന്. അപ്പോള്‍ സ്വന്തം ശരീരമാകുന്ന ആലയവും പരിശുദ്ധമാണ്. സത്യത്തില്‍, ദൈവം വസിക്കുന്ന ഇടമാണ് ഈ മൂന്നും : സമയം, ദേവാലയം, സ്വന്തം ശരീരം. ഇവ മൂന്നിലും ‘ഈ ലോകം’ മുഴുവനും ഉള്‍ക്കൊള്ളുന്നുണ്ട്. ഇവയെ നശിപ്പിക്കാന്‍ നമുക്ക് അവകാശമില്ല, കാരണം ദൈവം വസിക്കുന്ന ഇടമാണത്. ദൈവം വസിക്കുന്ന ഇടത്തെ അശുദ്ധമാക്കാന്‍ നീ ആരാണ്?
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.