യാത്രയ്ക്കൊരുങ്ങുമ്പോൾ…

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അനുദിന ജീവിതത്തിൽ പലതരം ഓർമ്മപ്പെടുത്തലുകൾ ഉണ്ടല്ലോ? അവയിൽ ചിലത് കുറിക്കട്ടെ!

യാത്രയ്ക്കിറങ്ങുമ്പോൾ പാസ്പോർട്ട് എടുത്തോ?, ടിക്കറ്റ് എടുത്തോ?, തുണികൾ എടുത്തുവച്ചോ? മൊബൈൽ ഫോണും ചാർജറും എടുത്തോ..?

സ്കൂളിലേയ്ക്ക് പോകുമ്പോൾ ബുക്കുകളെല്ലാം എടുത്തോ? ചോറെടുത്തോ? വണ്ടിക്കൂലിയെടുത്തോ..?

ജോലിസ്ഥലത്തേയ്ക്ക് പോകുമ്പോള്‍ പേഴ്സും ഹെൽമറ്റും എടുത്തോ? മൊബൈൽ ഫോൺ എടുത്തോ? വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് എടുത്തോ? ഭക്ഷണം എടുത്തോ..?

മേൽപ്പറഞ്ഞവയിലെല്ലാം ഓരോരോ സാധനങ്ങൾ എടുക്കാനുള്ള ഓർമ്മപ്പെടുത്തലുകളാണ്. എന്നാൽ, ശിഷ്യന്മാരെ പ്രേഷിതവേലയ്ക്കുവേണ്ടി യാത്രയാക്കുമ്പോൾ ക്രിസ്തു പറയുന്നത് ശ്രദ്ധിക്കൂ…

സ്വർണ്ണം എടുക്കരുത്, വെള്ളി എടുക്കരുത്, വടി എടുക്കരുത്, സഞ്ചി എടുക്കരുത്, ചെരുപ്പ് എടുക്കരുത്, ഒന്നിലധികം ഉടുപ്പുകൾ എടുക്കരുത്… (Ref: മത്തായി 10:9-10). എല്ലാം ‘അരുതു’കളാണ്! ഉപേക്ഷകൾ ഏറുമ്പോൾ നിത്യതയിലേyക്കുള്ള ദൂരം കുറയും എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ക്രിസ്തു.

ജീവിതയാത്രയിൽ ചുമടിന്റെ ഭാരമേറുമ്പോൾ ലക്ഷ്യത്തിലേയ്ക്ക് കുതിക്കേണ്ട പാദങ്ങൾക്ക് ബലവും വേഗവും കുറയും എന്ന് തിരിച്ചറിയുക. ചേർത്തുപിടിക്കേണ്ട പലതും ഉപേക്ഷിച്ച് ക്രിസ്തുവിനെ നെഞ്ചോടു ചേർത്ത് ലോകത്തിന്റെ നാനാഭാഗങ്ങളിൽ പ്രേഷിതപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ മിഷനറിമാർക്കും പ്രണാമം!

മിഷൻ ഞായർ ആശംസകൾ!
ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.