വേര്‍പെട്ട കുടുംബങ്ങളെ രക്ഷിക്കാന്‍ യുഎസ്  മെക്‌സിക്കോ അതിര്‍ത്തിയിലേക്ക്

മക് അല്ലെനിലെ കാത്തോലിക് ചാരിറ്റിസ് രേസ്‌പൈറ്റ് സെന്ററില്‍ എത്തുന്ന ഓരോരുത്തര്‍ക്കും പറയാനുണ്ടാവും അതിര്‍ത്തിയില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട മക്കളെക്കുറിച്ച്. രണ്ടു മണിക്കൂര്‍ മുമ്പ് നഷ്ടപ്പെട്ട മക്കളെ മുതല്‍ ദിവസങ്ങളുടെയും മാസങ്ങളുടെയും കണക്കുകള്‍ വരെ ഇവര്‍ക്ക് പറയാനുണ്ടാവും.

താന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ആത്മസന്തോഷം തരുന്ന ജോലിയാണ് ഇതെന്ന് ദള്‌ലാസില്‍ നിന്നുള്ള കാസ്ടില്ല്‌ലോ പറയുന്നു. ഒരുപാട് ആളുകള്‍ ഇത്തരത്തില്‍ വോളണ്ടിയര്‍മാരായി ഇവിടെ പ്രവര്‍ത്തിക്കാന്‍ എത്തുന്നുണ്ട്. നഷ്ടപ്പെട്ടവരെ കണ്ടെത്താനും മറ്റു ക്യാമ്പുകളുമായി സമ്പര്‍ക്കത്തില്‍ ഇരിക്കാനും ഇവര്‍ ശ്രദ്ധിക്കാറുണ്ട്.

ഏതാണ്ട് 2000 കുടുംബങ്ങളെയാണ് ഇത്തരത്തില്‍ ഒന്നിപ്പിക്കാന്‍ ഈ ജൂലൈയില്‍ കത്തോലിക്കാ സഭയും അതിലെ വോളണ്ടിയര്‍മാരും ചേര്‍ന്ന് ശ്രമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.