“വിഴിഞ്ഞം ഞങ്ങളുടെ സ്വർഗം നിങ്ങളുടെ വലിയ മനസ്സിന് ഒത്തിരി നന്ദി.”

“ഞങ്ങൾ ആലപ്പുഴ – ചങ്ങനാനാശ്ശേരി- കുട്ടനാടുകാരെ സംബന്ധിച്ചടത്തോളം, ‘വിഴിഞ്ഞം ഞങ്ങളുടെ സ്വർഗം, ജസ്റ്റിൻ അച്ചൻ ഞങ്ങളുടെ രക്ഷകൻ, വിഴിഞ്ഞത്തെ മുന്നണിപോരാളികൾ ദൈവം ഞങ്ങൾക്ക് അയച്ചു തന്ന ദൈവദൂതന്മാർ.’ നിങ്ങളുടെ വലിയ മനസ്സിന് ഒത്തിരി നന്ദി. ഞങ്ങളുടെ ഹൃദയം തുറന്നു നിങ്ങളുടെ ഒപ്പം ഉണ്ടായിരിക്കും…” വിഴിഞ്ഞത്തിന്റെ കടൽ വീരൻമാർക്ക് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ ഞായറാഴ്ച (26.8.18) വി. കുർബാന മദ്ധ്യേ ആദരവ് നൽകിയ നിമിഷങ്ങളിൽ ചങ്ങനാശ്ശേരി അതിരൂപത-കുട്ടനാടു നിവാസികളുടെ പ്രതിനിധി ആയി നന്ദി പ്രകടിപ്പിച്ച ചങ്ങനാശ്ശേരി അതിരൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ജോസ് മുകളേലിന്റെ വാക്കുകൾ ആണിത്.

ഇന്നത്തെ വിശുദ്ധ കുർബ്ബാനയ്ക്ക് നേതൃത്വവും ഒരുക്കങ്ങളും നടത്തിയത് രക്ഷാദൗത്യത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളാണ്. വിഴിഞ്ഞം ഇടവക വികാരിയേയും കമ്മിറ്റി അംഗങ്ങളേയും ബന്ധപ്പെട്ടിട്ട് ഫാദർ ജോസ് മുകളേലിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നും മത്സ്യത്തൊഴിലാളികളെ കാണുന്നതിനായി ദുരന്തമുഖത്തു നിന്നും തങ്ങളുടെ രക്ഷകരെ കാണാൻ അവർ നിറ കൈകളുമായി വന്നു. ആദരവായി രക്ഷാപ്രവർത്തനത്തിൽ പങ്കു ചേർന്ന ഓരോരുത്തർക്കും ഓണക്കോടി മുണ്ടു നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.