വത്തിക്കാന്‍ സിറ്റി തുറന്നു പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച

പരിശുദ്ധ സിംഹാസനത്തിന്റെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയാത്രോ പരോലിന്‍ റോമന്‍ കൂരിയായിലെ അംഗങ്ങളുമായി ചര്‍ച്ച നടത്തി. ദേശീയ ലോക്ക് ഡൗണ്‍ ഇറ്റലിയില്‍ അവസാനിക്കുന്നതിനോട് അനുബന്ധിച്ചായിരുന്നു ചര്‍ച്ച.

കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സാധാരണ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വത്തിക്കാന്‍ ഡിസാസ്റ്ററിയിലെ തലവന്മാര്‍ തീരുമാനിച്ചു. 55 ദിവസത്തെ ലോക്ക് ഡൗണ്‍ മെയ് നാലിനു ശേഷം ഇറ്റലി അവസാനിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍. ഏപ്രില്‍ 21-നായിരുന്നു പ്രധാനമന്ത്രി ഗ്വിസെപ്പി, രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വത്തിക്കാന്‍ സിറ്റിയില്‍ ഒമ്പതു ജോലിക്കാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.