വത്തിക്കാനില്‍ ക്രിസ്തുമസ് ട്രീ തെളിഞ്ഞു 

വത്തിക്കാനില്‍ ക്രിസ്തുമസ് ട്രീ പ്രകാശിച്ചു. വെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ആണ് ചരിത്ര പ്രസിദ്ധമായ ക്രിസ്തുമസ് ട്രീ തെളിക്കല്‍ ചടങ്ങ് നടന്നത്. ക്രിസ്തുമസ് ട്രീ തെളിക്കല്‍ ചടങ്ങിനു സാക്ഷ്യം വഹിക്കുവാന്‍ ധാരാളം ആളുകള്‍ എത്തിയിരുന്നു.

ക്രിസ്തുമസ് ട്രീ, പുല്‍ക്കൂട് ഇവ ദൈവത്തിന്റെ ആര്‍ദ്രതയുടെ പ്രതീകമാണെന്നും ദൈവം മനുഷ്യനുമായി ഒന്നുചേരുന്നതിനെ കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണെന്നും ഫ്രാന്‍സിസ് പാപ്പാ ചടങ്ങില്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.  ക്രിസ്തു ലോകം മുഴുവന്റെയും പ്രകാശമാന്നെന്നതിന്റെയും വിദ്വേഷത്തിന്റെ അന്ധകാരത്തെ ക്ഷമകൊണ്ട് ഇല്ലാതാക്കുന്ന ആത്മീയ പ്രകാശമാണ് അവിടുന്ന് എന്നതിന്റെയും ഓര്‍മ്മപ്പെടുത്തലാണ് ക്രിസ്തുമസ് ട്രീ എന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഇറ്റലിയിലെ ക്യാന്‍സിഗ്ലിയോ വനത്തില്‍ കൊണ്ടുവന്ന ക്രിസ്തുമസ് ട്രീക്ക് 65  അടി ഉയരം ഉണ്ട്. ഈ പ്രാവശ്യം വത്തിക്കാനില്‍ മണ്ണുകൊണ്ടുള്ള പുല്‍ക്കൂട് ആണ് നിര്‍മ്മിച്ചത് എന്നതും മറ്റൊരു പ്രത്യേകതയാണ്. ഈ പുല്‍ക്കൂടും സന്ദര്‍ശനത്തിനായി തുറന്നു കൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.