പാപ്പയുടെ ശബ്ദം അഞ്ച് ഭാഷകളിൽ; വത്തിക്കാൻ റേഡിയോ ആപ്പിലൂടെ

മാർപാപ്പയുടെ വാക്കുകളും ശബ്ദവും അഞ്ച് വ്യത്യസ്ത ഭാഷകളിൽ ലഭ്യമാക്കിയുള്ള ഓഡിയോ ആപ്പ് വത്തിക്കാൻ പുറത്തിറക്കി. പൊതുജന സമ്പർക്കത്തിനുള്ള വത്തിക്കാൻ തിരുസംഘം പുറത്തിറക്കിയ, വത്തിക്കാൻ ഓഡിയോ എന്നു പേരായ ഈ ആപ്പ്, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറുകളിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

മുകളിൽ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്താൽ ആപ്പ് ഡൗൺലോഡിംഗ് പേജിൽ എത്താം. ആപ്പ് ഡൗൺലോഡ് ചെയ്താൽ നിങ്ങളുടെ ഭാഷ തിരഞ്ഞെടുത്ത് ശ്രവണം തുടങ്ങുക.

പൊതുവേ ഇറ്റാലിയൻ ഭാഷയിലുള്ള പാപ്പയുടെ സംഭാഷണങ്ങൾ ഇനിമുതൽ ആപ്പിലൂടെ ഇംഗ്ലീഷ്, പോർച്ചുഗീസ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ ലഭ്യമാകും. മാതൃഭാഷയായ സ്പാനിഷിലാണ് പാപ്പ സംസാരിക്കുന്നതെങ്കിൽ അതിന്റെ ഇറ്റാലിയൻ പരിഭാഷയും ലഭിക്കും.

ഓൺലൈനിലും റേഡിയോയിലുമുള്ള ലൈവ് ടെലികാസ്റ്റിന് പുറമേയാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ജൂലൈ 31 ന് വത്തിക്കാനിൽ സമ്മേളിക്കുന്ന, 60,000 ത്തിലധികം അൾത്താര ബാലന്മാരോടും ബാലികമാരോടുമുള്ള പാപ്പായുടെ കൂടിക്കാഴചയോടെ ആപ്പ് പ്രവർത്തനം ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.