ലത്തീന്‍ ഒക്ടോബര്‍ 29, മത്താ. 22:34-40 – നിസ്വാര്‍ത്ഥ സ്നേഹം

രണ്ടാമത്തെ കല്പന ഒന്നാമത്തേതിന് തുല്യമാണെന്നാണ് യേശുവിന്റെ പഠനം. ദൈവസ്‌നേഹപ്രമാണത്തിന് തുല്യമാണ് സഹജരെ സ്‌നേഹിക്കുക എന്ന പ്രമാണം. ദൈവസ്‌നേഹവും പരസ്‌നേഹവും യേശു തുല്യമാക്കിത്തീര്‍ത്തു. എന്താണിതിനു കാരണം? ഒന്ന് അദൃശ്യമാണ്, മറ്റേത് ദൃശ്യവും. ഒരുവന്റെ ദൈവസ്‌നേഹത്തിന്റെ യാഥാര്‍ത്ഥ്യം ആര്‍ക്കും വിധിക്കാനാവില്ല. എന്നാല്‍ സഹോദര സ്‌നേഹം എല്ലാവര്‍ക്കും ദൃശ്യമാണ്. ഒരുവന് ദൈവസ്‌നേഹം ഉണ്ടോയെന്ന് എങ്ങനറിയാം? അവന്‍ സഹോദരനെ സ്‌നേഹിക്കുന്നുണ്ടോന്ന് നോക്കിയാല്‍ മതി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.