പാലസ്തീനില്‍ ഒരുപാട്  കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നതായി യൂനിസെഫ്

പാലസ്തീനില്‍ വലിയ ഒരു വിഭാഗം കുട്ടികളും പഠനം ഉപേക്ഷിക്കുന്നതായി യൂനിസെഫ് (UNICEF) കണ്ടെത്തി. ഇന്നലെ പുറത്തുവിട്ട ‘സ്റ്റേറ്റ് ഓഫ് പാലസ്തീന്‍: കണ്‍ട്രി റിപ്പോര്‍ട്ട് ഓണ്‍ ഔട്ട് ഓഫ് സ്‌കൂള്‍ ഓഫ് ചില്‍ഡ്രണ്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.

ആറു മുതല്‍ ഒന്‍പതു വയസ്സു വരെയുള്ള എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടുന്നുണ്ട്, എന്നാല്‍ 15 വയസ്സ് ആകുന്നതോടെ അവര്‍ പഠനം നിര്‍ത്തുന്നു. ഇതില്‍ 25% ആണ്‍കുട്ടികളും, 7% പെണ്‍കുട്ടികളുമാണ്. കുട്ടികള്‍ ഇത്തരത്തില്‍ സ്‌കൂളുകളില്‍ എത്താത്തതിനു പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്ന്, യു എന്‍ ഏജന്‍സികല്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയുന്നതും ചിലപ്പോള്‍ ഇത്തരം തീരുമാനങ്ങളിലേക്ക് എത്തിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇതിനു പുറമേ, മൂന്നില്‍ രണ്ടു ഭാഗം കുട്ടികളും, സ്‌കൂളുകളില്‍  ശാരീരികവും വൈകാരികവുമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആണ്‍കുട്ടികള്‍ പലപ്പോഴും, ചെക്ക്-പോയിന്റ്‌റുകളിലും റോഡുകളിലും സൈനിക പരിശോധനയ്ക്ക് ഇരകളാകേണ്ടി വരുന്നുണ്ടെന്നും, ഇത്, അവരുടെ യാത്രയെ വലിയ തോതില്‍ ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.