കുഞ്ഞുങ്ങള്‍ക്ക് സുഖവും സ്വസ്ഥവുമായ ഉറക്കം ലഭിക്കുന്നതിന് ഈ വചനം ചൊല്ലി കിടത്താം

കുട്ടികള്‍ രാത്രി ദുസ്വപ്നങ്ങള്‍ കണ്ട് ഉണരുന്നത് മാതാപിതാക്കളുടെ പ്രത്യേകിച്ച്, അമ്മമാരുടെ സമാധാനം കെടുത്തുന്ന കാര്യമാണ്. പലവിധ കാരണങ്ങളാണ് കുട്ടികള്‍ ദുസ്വപ്നങ്ങള്‍ കാണാന്‍ കാരണമാകുന്നത്.

അടുത്ത തവണ കുട്ടികള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുമ്പോള്‍ അവര്‍ക്ക് ബൈബിളില്‍ നിന്നുള്ള ഈ പ്രാര്‍ത്ഥന പറഞ്ഞുകൊടുക്കൂ. ദൈവം എപ്പോഴും കൂടെയുണ്ടെന്ന ബോധ്യം അവരുടെ ബോധമനസ്സിലും ഉപബോധമനസിലും വന്നുനിറയാന്‍ ഈ പ്രാര്‍ത്ഥന വളരെയേറെ സഹായകരമാകും.

സുഭാഷിതങ്ങളില്‍ നിന്നുള്ള ഈ പ്രാര്‍ത്ഥന ഉറങ്ങുംമുമ്പ് ചൊല്ലാന്‍ നിങ്ങളുടെ കുഞ്ഞിനോട് പറയുക. കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഈ പ്രാര്‍ത്ഥന ചൊല്ലുന്നത് ഗുണകരമായിരിക്കും:

‘നീ കിടക്കുമ്പോള്‍ ഭയപ്പെടേണ്ട. നീ വിശ്രമിക്കുമ്പോള്‍ നിനക്ക് സുഖനിദ്ര ലഭിക്കും’ (സുഭാ. 3:24).