യേശുവിൽ വിശ്വസിക്കുക എന്നതിനർത്ഥം അനുഗമിക്കുക എന്നതാണ്: ഫ്രാൻസിസ് പാപ്പാ

യേശുവിൽ വിശ്വസിക്കുക എന്നതിനർത്ഥം അവനെ അനുഗമിക്കുക എന്നതാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗലാത്തിയർക്കുള്ള ലേഖനത്തിൽ ‘ആത്മാവിൽ നടക്കുക’ എന്നതിന്റെ അർത്ഥമെന്താണെന്ന് വിശദമാക്കുകയായിരുന്നു അദ്ദേഹം.

“ക്രിസ്തുവിന്റെ വഴിയേ നടക്കുന്നതിനുള്ള നമ്മുടെ വഴികാട്ടിയാണ് പരിശുദ്ധാത്മാവ്. മാമ്മോദീസയിൽ ആരംഭിച്ച് നമ്മുടെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന അതിശയകരവും ബുദ്ധിമുട്ടുള്ളതുമായ ഒരു യാത്രയാണിത്. ആത്മാവിന്റെ പ്രചോദനങ്ങൾക്കനുസരിച്ചു വേണം നാം ചരിക്കാൻ” – പാപ്പാ വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.