ഇന്തോനേഷ്യയിലെ ഭൂചലനത്തിന്റെ കഷ്ടതകൾക്കിടയിലും പ്രകാശമാകുന്ന മൂന്നു സന്യാസിനിമാർ

കഴിഞ്ഞ ദിവസം ആണ് ഇന്തോനേഷ്യയിലെ സുലാവേസിയിൽ ഭൂചലനം ഉണ്ടായത്. കൊറോണ പകർച്ചവ്യാധിയുടെ പുറമെ ഭൂകമ്പം കൂടെ ദുരിതം വിതച്ചു സുലവേസിയെ വലച്ചപ്പോൾ ആ ദുരിതങ്ങൾക്കിടയിൽ അകപ്പെടുകയും പിന്നീട് അവർക്കു സഹായമാവുകയും ചെയ്ത മൂന്നു സന്യാസിനിമാരുടെ അനുഭവങ്ങൾ വായിക്കാം.

ജനുവരി പതിനാലിനാണ് ആദ്യ ഭൂചലനം ഉണ്ടാകുന്നത്. അത് വളരെ ചെറുതായതിനാൽ തന്നെ പൂവർ ക്ലയർ മിഷനറി സിസ്റ്റേഴ്സ് ഓഫ് ദി ബ്ലെസ്സഡ് സാക്രമെന്റ് സന്യാസ സമൂഹത്തിലെ സന്യാസിനിമാർ തങ്ങളുടെ കോൺവെന്റിൽ തന്നെ തുടരുവാൻ തീരുമാനിച്ചു. എന്നാൽ അടുത്ത ദിവസം രാത്രി കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. റിക്ടർ സ്കെയിലിൽ 6. 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചതോടെ ക്യാമ്പിലേക്ക് മാറുവാൻ തീരുമാനിച്ചു. വൈദ്യുത ബന്ധം പൂർണ്ണമായും നിലച്ചു. എങ്ങും അന്ധകാരം നിറഞ്ഞു. ഒപ്പം സുനാമി ഭീഷണി കൂടെ ഉണ്ടായിരുന്നതിനാൽ അൽപ്പം ഉയരെ ഉള്ള സ്ഥലത്തേയ്ക്കാണ് ഈ സന്യസിനിമാരെ മാറ്റിയത്.

അവിടെ ഒരു മുസ്ലിം ആണ് സന്യാസിനിമാർ ഉൾപ്പെടെയുള്ള ഒരു സംഘത്തിന് അഭയം നൽകിയത്. കോവിഡ് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യത്തിൽ തിങ്ങികൂടിയുള്ള കിടപ്പും മറ്റും എല്ലാവരിലും ഭീതി ഉണർത്തിയിരുന്നു എന്ന് ഇവർ പറയുന്നു. രണ്ടു ദിവസം ക്യാമ്പിൽ കഴിഞ്ഞ ശേഷം ഈ സന്യാസിനിമാർ അവിടെ നിന്നും ഇറങ്ങി. വേദനിക്കുന്ന ജനങ്ങൾക്കായി. അവർക്കു ഭക്ഷണവും ആവശ്യസാധനങ്ങളും മറ്റും കണ്ടെത്തി കൊടുക്കുക, സൂപ്പ് തയ്യാറാകുക, കോവിഡ് പകരാതെ ആരോഗ്യകരമായി നിലനിൽക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയ പ്രവർത്തനങ്ങളുമായി തിരക്കിലാണ് ഈ സന്യാസിനിമാർ ഇപ്പോൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.