പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ അനുസ്മരിച്ചു കൊണ്ട് ലോകം ചുവന്ന ബുധൻ ആചരിച്ചു

ക്രിസ്തീയ വിശ്വാസത്തെ പ്രതി പീഡിപ്പിക്കുന്നവരുടെ സ്മരണ പുതുക്കി ലോകം ചുവന്ന ബുധൻ ആചരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പ്രധാനപ്പെട്ട കെട്ടിടങ്ങളെല്ലാം ചുവന്ന നിറത്തിൽ പ്രകാശിപ്പിച്ചു കൊണ്ടാണ് പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ പ്രത്യേകം സ്മരിച്ചത്.

എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ 2016 ൽ ആണ് ആദ്യമായി ചുവന്ന ബുധൻ ആചരണം ആരംഭിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിലും ഇത് തുടർന്ന് പോന്നു. രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്ന നിറം ചുമപ്പായതിനാൽ രക്തസാക്ഷികളുടെ ഓർമ്മ പുതുക്കുന്ന അവസരത്തിൽ കെട്ടിടങ്ങൾ ചുവപ്പു നിറത്തിൽ പ്രകാശിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ റിപ്പോർട്ട് പ്രകാരം 300 മില്യനോളം ആളുകളാണ് തങ്ങളുടെ വിശ്വാസത്തെ പ്രതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്നത്. ഇതിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളാണെന്നു പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ തന്നെ അവരെ ഓർക്കേണ്ടതും അവർക്കായി പ്രാർത്ഥിക്കേണ്ടതും ആവശ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ചുവന്ന ബുധൻ ആചാരണത്തിൽ നിരവധി ആളുകളാണ് പങ്കെടുത്ത വേദനിക്കുന്നവർക്കായി പ്രാർത്ഥിച്ചത്.