ദി വെയിൽ റീമൂവ്ഡ്: വിശുദ്ധ കുർബാനയിലെ അദൃശ്യരഹസ്യങ്ങളെ ദൃശ്യവൽക്കരിച്ച ശക്തമായ ചിത്രം  

വിശുദ്ധ കുർബാനയിൽ അദൃശ്യമായി സംഭവിക്കുന്ന സ്വർഗ്ഗ സംഗമത്തിന്റെ ദ്രശ്യങ്ങൾ അവതരിപ്പിക്കുന്ന ‘ദി വെയിൽ റീമൂവ്ഡ്’ ഷോർട്ട് ഫിലിം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. വളരെ ലളിതവും ഹൃദ്യവും ആയ രീതിയിൽ വിശുദ്ധ കുർബാനയുടെ ശക്തി വെളിപ്പെടുത്തുന്ന ഈ ചിത്രം അനേകം ലൈക്കുകളും ഷെയറുകളും നേടിയിരിക്കുകയാണ്.

ക്രിസ്തീയ പാരമ്പര്യമനുസരിച്ച്, സമർപ്പണത്തിന്റെ നിമിഷം മുതൽ സ്വർഗ്ഗം തുറക്കപ്പെടുകയും ക്രിസ്തുവിനെ ബലി കുഞ്ഞാടായി ആരാധിക്കുന്നതിനായി വിശുദ്ധ ബലിക്കിടെ അനേകം മാലാഖമാരും വിശുദ്ധന്മാരും ഭൂമിയിലേയ്ക്ക് എത്തുകയും ചെയ്യുന്നു. ഈ ദൃശ്യത്തെ ഏറ്റവും ഭയഭക്തിയോടെ ആണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

പൂർണ്ണമായും അർത്ഥം മനസിലാക്കി ഭയഭക്തിയോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ വിശ്വാസികളെ പ്രേരിപ്പിക്കുക, വിശുദ്ധ കുർബാനയുടെ മഹത്വവും മനോഹാരിതയും മനസിലാക്കുവാൻ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.