കൊറോണക്കാലത്ത് പാട്ടിലൂടെ സുവിശേഷവേല ചെയ്യുന്നവർ

ക്രിസ്തുവിനെ ലോകത്തിന് പകർന്നു കൊടുക്കുന്നതിന് ഈ പകർച്ചവ്യാധിയോ ലോക് ഡൗണോ ഒന്നും ഈ സന്യാസിനിമാർക്ക് തടസമല്ല. ദൈവം ദാനമായി കൊടുത്ത കഴിവിനെ അവർ ഉപയോഗിക്കുന്നു. പാട്ടിലൂടെയാണ് ഈ സിസ്റ്റേഴ്സ് ഇന്ന് അനേകർക്ക് പ്രതീക്ഷ പകരുന്നത്. അലബാമയിലെ ബർമിംഗ്ഹാം ആസ്ഥാനമായി പ്രവർത്തിക്കുന്ന സിസ്റ്റർ സെർവന്റ്‌സ് ഓഫ് എറ്റേണൽ വേഡ് എന്ന സന്യാസിനീ സമൂഹത്തിലെ സന്യാസിനിമാരാണ് ഇത്തരത്തിൽ ശ്രദ്ധേയമാകുന്നത്.

ഈ സമൂഹത്തിൽ പ്രത്യേകമായും നടക്കുന്ന ശുശ്രൂഷ മറ്റുള്ളവർക്കായി ധ്യാനങ്ങൾ സംഘടിപ്പിക്കുക എന്നതാണ്. എന്നാൽ, ഈ കോറോണക്കാലത്ത് ധ്യാനം നിർത്തിവെച്ചിരിക്കുകയാണ്. അതിനാലാണ് വേറിട്ട തരത്തിലുള്ള സുവിശേഷ പ്രഘോഷണവുമായി ഈ സന്യാസിനിമാർ എത്തിയിരിക്കുന്നത്. എന്നാൽ ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

‘ഐ വിൽ ഫ്ലൈ എവേ…’എന്നു തുടങ്ങുന്ന ഈ ഗാനം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ പാടിയിരുന്ന ഒരു ഗീതമാണ്. എക്കാലത്തേയും ഏറ്റവും കൂടുതൽ റെക്കോർഡു ചെയ്‌ത ഗീതങ്ങളിലൊന്നാണിത്. ഈ പാട്ട് പല കലാകാരന്മാർ പല തരത്തിൽ ക്രമീകരിച്ചിട്ടുണ്ട്. വിവിധ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയാണ് ഈ ഗാനം സിസ്റ്റേഴ്സ് ആലപിച്ചിരിക്കുന്നത്. ഈ കൊറോണക്കാലത്ത് ഈ ഗാനം അനേകർക്ക് പ്രതീക്ഷ പകരുമെന്ന ആത്മവിശ്വാസത്തിലാണ് ഇവർ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.