FBA യുടെ രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

ആകാശ പർവകളുടെയും അവരുടെ കൂട്ടുകാരുടെയും രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം കോട്ടയം ചെങ്കല്‍ ആശ്രമത്തില്‍ നടന്നു. രാവിലെ 10: 30 ഫാ. ഡൊമിനിക് മുണ്ടാട്ട് എം സി ബി എസ് ജൂബിലി അനുഗ്രഹ പ്രഭാഷണം നടത്തി.

ഉച്ചകഴിഞ്ഞ് 2: 15 ന്കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറക്കൽ അധ്യക്ഷത വഹിച്ച സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി  ഉദ്‌ഘാടനം ചെയ്തു.

ഫാ. മാത്യൂ തുണ്ടത്തിൽ എം സി ബി എസ് വിഷയാവതരണവും വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. എസ് പുഷ്പലത ദേവി മുഖ്യ പ്രഭാഷണവും നടത്തി. ജൂബിലി സ്മാരക മന്ദിര നിർമാണ ഉദ്‌ഘാടനം സി പി എം ജില്ല സെക്രട്ടറി വി എൻ വാസവൻ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.