തിരുക്കുടുംബത്തില്‍ നിന്നും വര്‍ഷിക്കപ്പെടുന്ന ഏഴ് പ്രധാന അനുഗ്രഹങ്ങള്‍

നസ്രത്തിലെ തിരുക്കുടുംബത്തില്‍ നിന്നും ധാരാളം കൃപകള്‍ ഓരോ കുടുംബങ്ങളിലേയ്ക്കും ഒഴുകുന്നുണ്ട്. അത് സ്വീകരിക്കുവാന്‍ ഓരോ കുടുംബങ്ങളും യേശുവിനായി വാതില്‍ തുറന്നുകൊടുക്കണം. തിരുക്കുടുംബത്തിന്റെ കേന്ദ്രം ലോകരക്ഷകനും ഏക രക്ഷകനുമായ യേശുക്രിസ്തുവാണ്. അതുപോലെ യേശുക്രിസ്തുവില്‍ കേന്ദ്രീകൃതമായ ജീവിതം നയിക്കുന്ന കുടുംബങ്ങളെ ഒരു ശക്തിക്കും പരാജയപ്പെടുത്താന്‍ സാധ്യമല്ല. തിരുക്കുടുംബത്തോട് ചേര്‍ന്നുനിന്നാല്‍ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന അനുഗ്രഹങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം…

1. നിശബ്ദതയും ശാന്തതയും പഠിപ്പിക്കുന്നു.
2. ലാളിത്യം പരിശീലിപ്പിക്കുന്നു.
3. ശിക്ഷണം സ്വീകരിക്കാന്‍ തയ്യാറാക്കുന്നു.
4. ദൈവസ്‌നേഹത്തില്‍ വളര്‍ത്തുന്നു.
5. ദൈവസ്വരം ശ്രവിക്കുവാന്‍ കൃപ ലഭിക്കുന്നു.
6. സ്വര്‍ഗീയ പദ്ധതികളോട് ‘യെസ്’ പറയാന്‍ കൃപ ലഭിക്കുന്നു.
7. മക്കളെ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ത്താന്‍ കൃപ ലഭിക്കുന്നു.