ഫാത്തിമാ മാലാഖയുടെ സന്ദേശം

1917 ൽ പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയം മൂന്നു ഇടയ കുട്ടികൾക്കു പ്രത്യക്ഷപ്പെട്ടു എന്ന സത്യം നമുക്കെല്ലാവർക്കും അറിയാം. അതിന്റെ നൂറാം ജൂബിലി ആഘോഷത്തിലാണു നന്മൾ, പക്ഷേ മറിയം അവർക്കു ദർശനം നൽകുന്നതിനു മുമ്പ് ഒരു മാലാഖ അവർക്കു പ്രത്യക്ഷപ്പെട്ടു എന്ന് നിങ്ങൾക്കറിയാമോ?

1916 ൽ മറിയം കുട്ടികളായ ലൂസി, ജസീന്താ, ഫ്രാൻസിസ്കോ എന്നിവർ ആടുകളെമേച്ചു നടക്കുന്നതിനിടയിലാണ് മാലാഖ പ്രത്യക്ഷപ്പെട്ടത്, പിന്നീട് സിസ്റ്റർ ലൂസി ഈ അനുഭവം രേഖപ്പെടുത്തിയിട്ടുണ്ട്: അങ്ങ് അകലെ കിഴക്കിനഭിമുഖമായി നിന്ന മരങ്ങൾക്കു മുകളിൽ മഞ്ഞിനെക്കാൾ ശോഭ പടുത്തുന്ന വെള്ള നിറത്തിൽ ഒരു യുവാവിന്റെ രുപം ഞങ്ങൾ കണ്ടു, അതു തികച്ചു സുതാര്യവും സൂര്യരശ്മികളാൽ തികച്ചും വ്യക്തമായി കാണാനും സാധിക്കുമായിരുന്നു. മാലാഖ ഞങ്ങളോടു പറഞ്ഞു: “ഭയപ്പേടേണ്ട. ഞാൻ സമാധാനത്തിന്റെ ദൂതനാണ്. എന്നോടൊപ്പം പ്രാർത്ഥിക്കുക.”

അവനും കുട്ടികളും മുട്ടുകുത്തി നിന്നുകൊണ്ട് മാലാഖ പറഞ്ഞുകൊടുത്ത പ്രാർത്ഥന ആവർത്തിച്ചു ചൊല്ലി: “എന്റെ ദൈവമേ, ഞാൻ അങ്ങിൽ വിശ്വസിക്കുകയും, ആരാധിക്കുകയും, അങ്ങിൽ ശരണപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നു. നിന്നിൽ വിശ്വസിക്കാതെയും നിന്നെ ആരാധിക്കാതെയും നിന്നിൽ ശരണപ്പെടുകയും സ്നേഹിക്കാതിരിക്കുന്നവർക്കു വേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു.”

പ്രാർത്ഥനയ്ക്കു ശേഷം മാലാഖ അവരുടെ കൺമുമ്പിൽ നിന്നു മറയും മുമ്പ് കുട്ടികളോട് ഇപ്രകാരം പറഞ്ഞു: “ഇപ്രകാരം പ്രാർത്ഥിക്കുക, ഈശോയുടെയും മാതാവിന്റെയും ഹൃദയങ്ങൾ നിങ്ങളെ ശ്രദ്ധിക്കാൻ തയ്യാറാണ്.”

മറ്റൊരു ദിവസത്തിൽ ഇതേ മാലാഖ  രണ്ടാം തവണയും കുട്ടികൾക്കു പ്രത്യക്ഷപ്പെടുകയും അവരെ ഇപ്രകാരം പ്രാർത്ഥിക്കാൻ ഉപദേശിക്കുകയും ചെയ്തു: “നിങ്ങൾ എന്തു ചെയ്താലും പ്രാർത്ഥിക്കണം! പ്രാർത്ഥിക്കണം! ഈശോയുടെയും മറിയത്തിന്റെയും ഹൃദയങ്ങക്ക് നിങ്ങൾക്കുവേണ്ടി കരുണാർദ്രമായ രൂപരേഖയുണ്ട്. നിങ്ങൾ പ്രാർത്ഥനകളും ബലികളും മഹോന്നതനായ ദൈവത്തിനു സമർപ്പിക്കണം.”

എന്തുതരം ബലികളാണ് ചെയ്യേണ്ടതെന്ന് കുട്ടികൾ ചോദിച്ചപ്പോൾ മാലാഖ ഇപ്രകാരം പ്രത്യുത്തരിച്ചു:

“എല്ലാ രീതികളിലും നീ ചെയ്ത പാപങ്ങൾക്കു പരിഹാരമായി  നീ പരിത്യാഗം അനുഷ്ഠിക്കണം, പാപികൾക്കു വേണ്ടി വിനീതമായി ദൈവ തിരുമുമ്പിൽ സഹായം അഭ്യർത്ഥിക്കണം. അങ്ങനെ നിങ്ങൾ നിങ്ങളുടെ രാജ്യത്തു സമാധാനം കൊണ്ടുവരും, ഞാൻ നിങ്ങളുടെ കാവൽ മാലാഖയാണ്, പോർച്ചുഗലിന്റെ മാലഖ. എല്ലാത്തിനും ഉപരി, ദൈവം നിങ്ങൾക്കു തരുന്ന സഹനങ്ങൾ ക്ഷമയോടെ സ്വീകരിക്കുകയും സഹിക്കുകയും ചെയ്യുക.”

മൂന്നാം തവണ മാലാഖ പ്രത്യക്ഷപ്പെട്ടത് രക്തമൊലിക്കുന്ന ഒരു തിരുവോസ്തി ഒരു കാസയ്ക്കു മുകളിൽ പിടിച്ചു കൊണ്ടാണ്. കാസയും ഓസ്തിയും അന്തരീക്ഷത്തിൽ ഒഴുകി നടക്കാൻ അനുവദിച്ച ശേഷം മാലാഖ മുട്ടുകുത്തി ഒരു പുതിയ പ്രാർത്ഥന കുട്ടികളെ പഠിപ്പിച്ചു:

“പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഓ പരിശുദ്ധ ത്രിത്വമേ, ഞാൻ  നിന്നെ പൂർണ്ണമനസ്സോടെ ആരാധിക്കുന്നു. ലോകമെങ്ങു നീ അനുഭവിക്കുന്ന നിന്ദാ അപമാനങ്ങൾക്കും, പരിഹാസത്തിനും പരിഹാരമായി ലോകത്തുള്ള എല്ലാ സക്രാരികളിലും സന്നിഹിതമായിരിക്കുന്ന നിന്റെ ഏറ്റവും പരിശുദ്ധമായ ശരീരവും രക്തവും ആത്മാവും യേശുക്രിസ്തുവിന്റെ ദൈവത്വവും ഞാൻ അംഗീകരിക്കുന്നു. നിന്റെ ഏറ്റവും പരിശുദ്ധ ഹൃദയത്തിന്റെയും പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെയും അവർണ്ണനീയമായ യോഗ്യതകളാൽ പാപികളുടെ മാനസാന്തരത്തിനായി ഞാൻ അപേക്ഷിക്കുന്നു.”

പിന്നീട് മാലാഖ കുട്ടികൾക്ക് തിരുവോസ്തിയും രക്തവും നൽകി അരുൾ ചെയ്തു: “മനുഷ്യർ ദൈവത്തോടു ചെയ്യുന്ന നിന്ദാപമാനങ്ങൾക്കു പ്രാശ്ചിത്തമായി യേശുവിന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുവിൻ. അവർക്കു വേണ്ടി പരിഹാരങ്ങൾ സമർപ്പിക്കുകയും ദൈവത്തെ സമാശ്വസിപ്പിക്കുകയും ചെയ്യുവിൻ.”

ഇത്രയും പറഞ്ഞു മാലാഖ അപ്രത്യക്ഷയായി. അടുത്ത വർഷം നടക്കാനിരുന്ന വലിയ മരിയൻ പ്രത്യക്ഷീകരണത്തിനായി കുട്ടികളെ ഒരുക്കുകയായിരുന്നു ഫാത്തിമാ മാലാഖയുടെ നിയോഗം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.