ഹോളിവുഡിലെ ഭക്തി

പ്രശസ്തിയുടെ പടവുകള്‍ കയറാന്‍ ആരംഭിക്കുമ്പോള്‍ തന്നെ തങ്ങളുടെ വേരുകള്‍ മറക്കുന്നവരാണ് പലരും. വിശ്വാസത്തെ മറച്ചു പിടിക്കാതെ, ഒപ്പം നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്നവര്‍ കുറവായിരിക്കും. എന്നാല്‍ ഈ ആളുകള്‍ വേറെയാണ് ഭായ്!

ഹോളിവുഡ് താരമായ ക്രിസ് പ്രാറ്റ് ആണ് വിശ്വാസിയായ ആ താരം. കഴിഞ്ഞ ദിവസം ജിമ്മില്‍ നിന്നും ഇറങ്ങിയ താരത്തിനെ ”ജീസസ് ലവ്‌സ് യു” എന്ന് എഴുതിയിരിക്കുന്ന ടി ഷര്‍ട്ടിലാണ് കണ്ടത്. ലോസ് ആഞ്ചലസിലെ ജിമ്മില്‍ നിന്നും പുറത്തു വന്നപ്പോഴാണ് ഇത്തരം ഒരു ടി ഷര്‍ട്ടില്‍ അദ്ദേഹത്തെ കാണാന്‍ ആയത്. 2015 – ലെ  ജുറാസ്സിക് വേള്‍ഡിലൂടെ ലോകത്തിനു സുപരിചിതനായ ഇദ്ദേഹം  അവെന്‍ജെര്‍സ്: ഇന്‍ഫിനിറ്റി വാര്‍, ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്‌സി തുടങ്ങിയ സൂപ്പര്‍ഹീറോ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.