എന്നെ നടനാക്കിയത് ആക്കിയത് വൈദികർ: ഇന്നസെന്റ്

എന്നെ സിനിമക്കാർക്കിയത് അച്ചന്മാരാണ് അവരുടെ നിർദേശപ്രകാരമാണ് ഞാൻ മദിരാശിക്ക് വണ്ടി കയറിയത് എന്ന് എം. പി യും സിനിമാതാരവുമായ ഇന്നസെന്റ്. പാലാരിവട്ടം പി ഓ സി യിൽ കെ സി ബി സി മാധ്യമ കമ്മീഷൻ അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

“എന്നെ വൈദികർ ആക്കാൻ ആയിരുന്നു കുടുംബക്കാരുടെ ആഗ്രഹം. ഒരിക്കൽ എന്റെ ജേഷ്ടൻ വടുതല ഡോൺ ബോസ്കോയിൽ എന്നെ കൊണ്ടാക്കി. എന്നെ കണ്ടപ്പോൾ തന്നെ തന്നെ തിരിക്കെ കൊണ്ട് പോയിക്കൊള്ളാൻ ആയിരുന്നു റെക്ടർ അച്ചന്റെ നിർദേശം. എന്നെ കണ്ടപ്പോൾ തന്നെ എന്റെ കള്ള ലക്ഷണം അച്ചൻ കണ്ടു പിടിച്ചു എന്ന് ജേഷ്ടൻ പറഞ്ഞു” എന്ന് ഇന്നസെന്റ് പറഞ്ഞു.

ബൈബിൾ നാടകങ്ങളിലോക്കെ അഭിനയിച്ചിരുന്ന എന്നോട് സിനിമയിൽ ചേരാൻ ആദ്യം പറഞ്ഞത് അധ്യാപകൻ ആയ അലക്സ് അച്ചനായിരുന്നു. പിന്നീട് ആ അച്ചന്റെ കൈയിൽ നിന്ന് തന്നെ അച്ചന്റെ കൈയിൽ നിന്ന് തന്നെ ചവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ പുസ്തകം വാങ്ങാൻ സാധിച്ചത് എന്റെ ഭാഗ്യം ആയി കാണുന്നു എന്ന് ഇന്നസെന്റ് പറഞ്ഞു.

കെ സി ബി സി മാധ്യമ കമ്മീഷൻ ചെയർമാനും വിജയപുരം രൂപത ബിഷപ്പുമായ ഡോ സെബാസ്റ്റിയൻ തേക്കുഞ്ചേരിൽ ഉദ്‌ഘാടനം ചെയ്തു. ലിസി, ഡോ അഗസ്റ്റിൻ മുള്ളൂർ, നടൻ ടിനി ടോം, റോണി റാഫേൽ, എന്നിവർ അവാർഡിന് അർഹരായി. രാഷ്ട്ര ദീപിക മുൻ മാനേജിങ് ഡയറക്ടർ മോൺ മാത്യു എം ചാലിൽ, ദീപിക മുൻ ചീഫ് എഡിറ്റർ ഡോ അലക്സാണ്ടർ പൈകട, എബ്രഹാം അറക്കൽ, സോളമൻ ജോസഫ് എന്നിവർ ഗുരുപൂജ പൂരസ്ക്കാരത്തിനും അർഹരായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.