മിഡിൽ ഈസ്റ്റിലെ ക്രൈസ്തവ സാന്നിധ്യം മുങ്ങുന്ന കപ്പലിനു തുല്യം: കർദ്ദിനാൾ റായ്

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ക്രൈസ്തവ സാന്നിധ്യത്തെ മുങ്ങുന്ന കപ്പലിനോട് ഉപമിച്ച് ലബനോനിലെ കർദ്ദിനാൾ ബെചര റായ്. മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ചർച്ചസ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇപ്രകാരം വെളിപ്പെടുത്തിയത്.

“നമ്മുടെ കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിൽ ശക്തമായ തിരകളും കാറ്റും ആഞ്ഞടിക്കുകയാണ്. കലാപത്തിന്റെ, കലഹത്തിന്റെ, യുദ്ധത്തിന്റെ, രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികളുടെ, ജീവിതത്തിനായുള്ള നിലനിൽപ്പിന്റെ കട്ടുകൾ ആഞ്ഞടിക്കുകയാണ്. നമ്മുടെ ജന്മനാട്ടിൽ ആഞ്ഞടിക്കുന്ന കാറ്റിനെ നേരിടാൻ ക്രൈസ്തവ നേതാക്കൾ വിളിക്കപ്പെട്ടിരിക്കുന്നു” – കർദ്ദിനാൾ റായ് വെളിപ്പെടുത്തി.

ലബനോനിൽ നടന്ന സ്ഫോടനം മൂലം 200 പേർ മരണമടഞ്ഞു. ആറായിരത്തിലധികം പേർക്ക് പരുക്കേറ്റു. മൂന്നു ലക്ഷത്തോളം ആളുകൾക്ക് അവിടെനിന്ന് മാറേണ്ടിവന്നു. നമ്മുടെ മാതൃരാജ്യത്തെ നശിപ്പിക്കുന്ന തിരകളെയും കാറ്റിനെയും അഭിമുഖീകരിക്കാൻ, വിശ്വാസത്തിന്റെയും പ്രത്യാശയുടെയും നിലപാടുകളുമായി നാം അണിനിരക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഞങ്ങളുടെ മാതൃരാജ്യങ്ങളെയും പള്ളികളെയും ജനങ്ങളെയും സുരക്ഷിത തുറമുഖത്തേയ്ക്ക് നയിക്കാൻ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം വഴി അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.