ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ക്രിസ്തീയവിരുദ്ധ കൂട്ടക്കുരുതിക്ക് പത്ത് വയസ്

2008 ല്‍ ഒറീസ്സയില്‍ നടന്ന ക്രൈസ്തവവിരുദ്ധ കൂട്ടക്കുരുതിക്ക് പത്ത് വയസ് പ്രായം. രാജ്യ ചരിത്രത്തില്‍ വിശ്വാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ഏറ്റവും വലിയ പതിപ്പാണ് ഇന്ത്യന്‍ സംസ്ഥാനമായ ഒറീസ്സയിലെ കന്ധമാല്‍ ജില്ലയില്‍ നടന്ന കൂട്ടക്കുരുതി. ഒറീസ്സയുടെ  നീതിക്കു വേണ്ടി ആഹ്വാനം ചെയ്യുകയാണ്  കൂട്ടക്കുരുതിയുടെ പത്താം വാര്‍ഷികത്തില്‍.

2008 ലെ ഒറീസ വംശഹത്യയെക്കുറിച്ച്  ഓര്‍ക്കുന്നുണ്ടാകും. സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞ് എട്ട് ദിവസം കഴിഞ്ഞപ്പോള്‍, ചരിത്രത്തില്‍ ഒരു മതവിഭാഗത്തോടുള്ള  ഏറ്റവും വലിയ ആക്രമണത്തിന് അന്ന് ഇന്ത്യ സാക്ഷ്യംവഹിച്ചു. 2009 മുതല്‍ കണ്ഡമാലില്‍ ജനങ്ങള്‍ ആഗസ്ത് 25 ന് ഇരകളുടെ സ്മാരക ദിനം ആഘോഷിക്കുന്നുവെന്ന് നാഷണല്‍ സോളിഡാരിറ്റി ഫോറം’ ടീം അംഗങ്ങള്‍ പറഞ്ഞു. ആക്ടിവിസ്റ്റുകള്‍, പുരോഹിതര്‍,  അഭിഭാഷകര്‍, ക്രിസ്ത്യന്‍, ഹൈന്ദവ വിശ്വാസികള്‍ തുടങ്ങിയ 70 ഓളം സംഘടനകളുടെ ഒരു ശൃംഖല ആണ് നാഷണല്‍ സോളിഡാരിറ്റി ഫോറം.

ക്രിസ്ത്യാനികളുടെയും ആദിവാസികളുടെയും 393 ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടു. 6,500 വീടുകള്‍ തകര്‍ന്നു. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു, 40  ഓളം സ്ത്രീകള്‍  ബലാത്സംഗത്തിനും, പീഡനത്തിനും, അപമാനത്തിനും ഇരയായി.   വിദ്യാഭ്യാസ, സാമൂഹ്യ, ആരോഗ്യസ്ഥാപനങ്ങള്‍  കൊള്ളയടിച്ചു. 12,000 കുട്ടികള്‍ വിദ്യാഭ്യാസത്തിന് ഉള്ള  അവസരം നഷ്ടപ്പെട്ടു. കാണ്ടമലില്‍ നിന്ന് 56,000 ത്തില്‍പ്പരം പേര്‍ ബഹിഷ്‌കരിക്കപ്പെടുകയും കാട്ടില്‍ അഭയം തേടുകയും ചെയ്തിരുന്നു.

ഹൈന്ദവ തീവ്രവാദി ഗ്രൂപ്പായ ‘സംഘ്പരിവാര്‍’ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി  നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് കണ്ടമാല്‍ ജനങ്ങള്‍  ചിതറിക്കിടക്കുകയാണ്.

ഒറീസ്സയിലെ കത്തോലിക്കാ സഭയുടെ റിപ്പോര്‍ട്ടനുസരിച്ച് കണ്ഡമാലിന്റെ ഇരകള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം വളരെ കുറവാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.