സീറോ മലങ്കര ഒക്ടോബര്‍ 01 മത്തായി 18: 1-5 വിശ്വാസം ശരണം

സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനുള്ള മാര്‍ഗ്ഗം ശിശുവിനെപ്പോലെ ആകുക എന്നതാണ് (18:3). ശിശുക്കളാണ് ഏറ്റവും കൂടുതല്‍ വിശ്വാസവും ശരണവും മാതാപിതാക്കളില്‍ അര്‍പ്പിക്കുന്നത്. അതുപോലെ തന്നെ വിശ്വാസവും ശരണവും കൂടുതല്‍ ദൈവത്തില്‍ അര്‍പ്പിക്കുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്. ദൈവത്തിന്റെ കരുതലില്‍ ശരണപ്പെടുകയും പിതാവ് കൂടെയുണ്ടെന്ന് തുടര്‍ച്ചയായി വിശ്വസിക്കുകയും ചെയ്യുക.