
എമ്മവൂസിലേക്കു പോയ ശിഷ്യന്മാര്‍ക്ക് യേശു പ്രത്യക്ഷപ്പെട്ടതിനുശേഷം അപ്പസ്തോല സംഘത്തിന് യേശു പ്രത്യക്ഷപ്പെടുന്നതും അവരെ സുവിശേഷദൗത്യം നല്‍കി അയയ്ക്കുന്നതുമാണ് ഈ സുവിശേഷഭാഗം.
ഈ തിരുവചനത്തില്‍ പ്രാധാനമായും കന്നുന്നത് ദൈവസ്നേഹം – ദൈവാനുഭവം പങ്കുവയ്ക്കുന്നവരാകണം നമ്മള്‍ എന്നതാണ്. എമ്മവൂസിലേയ്ക്കു പോയ ശിഷ്യന്മാരും ശിമയോനും അവര്‍ക്കു ലഭിച്ച ദൈവാനുഭവം പങ്കുവയ്ക്കുന്നിടത്താണ് യേശു പ്രത്യക്ഷപ്പെടുന്നത്. എന്റെ ജീവിതത്തിലൂടെ ഈ പങ്കുവയ്ക്കല്‍ നടക്കുമ്പോഴേ ക്രിസ്ത്വാനുഭവം എനിക്കും പ്രത്യക്ഷമാകൂ. യേശുവിന്റെ സാന്നിധ്യവും സാമീപ്യവും തിരിച്ചരിഞ്ഞവരാണ് നമള്‍. എങ്കിലും യേശു എന്റെ കൂടെ ഇല്ല എന്നു ചിന്തിക്കുന്ന ജീവിതസാഹചര്യങ്ങള്‍ ഉണ്ടാകാം. എന്റെ രോഗാവസ്ഥയില്‍, സഹനങ്ങളില്‍, സാമ്പത്തിക ബുദ്ധിമുട്ടില്‍… ഇവയെല്ലാം എന്നെ ഞെരുക്കും. കഷ്ടതയില്‍ അവന്‍ കൂടെയില്ല എന്ന് കരുതിയേക്കാം. അവന്‍ കൂടെയുണ്ടെന്ന് നമ്മള്‍ തിരിച്ചറിയുന്നില്ല.
ഇന്നത്തെ സുവിശേഷത്തിന്റെ അവസാനം പറയുന്നതുപോലെ, കര്‍ത്താവിനു വേണ്ടി കാത്തിരുന്ന് പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിറഞ്ഞു ഏത് പ്രതികൂലഘട്ടത്തിലും മൗനസാന്നിധ്യം വെടിയുന്ന നല്ല വ്യക്തികളായി നമുക്ക് മാറാം. ഈ കൊറോണയുടെ ഭയപ്പെടുത്തുന്ന കാലത്ത് യേശുസാന്നിധ്യം തിരിച്ചറിഞ്ഞു ജീവിക്കാം.
ഫാ. സിറില്‍ മാവിനഴികത്ത്