സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം ചൊവ്വ സെപ്റ്റംബർ 24 മത്തായി 10: 26-33 നിര്‍ഭയം സാക്ഷ്യം നല്‍കുക

ഭയപ്പെടേണ്ട എന്നാണ് യേശുവിന്റെ ആഹ്വാനം (10:26). കാരണം, എല്ലാം അറിയുന്നവന്‍ നിന്റെ പിതാവാണ് (10:29). ദൈവം നിന്റെ പിതാവായതിനാല്‍ നീ ആരെയും ഒന്നിനേയും ഭയപ്പെടേണ്ട എന്ന ഉറപ്പാണ്‌ ഈശോ നല്‍കുന്നത്.

ദൈവം പിതാവായി കൂടെയുണ്ട് എന്ന് അനുഭവിക്കാന്‍ നമുക്കാകണം. എത്രമാത്രം പ്രതിസന്ധികള്‍ ഉണ്ടായാലും ഭയപ്പെടേണ്ട എന്നാണ് ഈശോയുടെ വാക്ക്. ഇന്നത്തെ വചനഭാഗത്ത്‌ മൂന്നു പ്രാവശ്യമാണ് ‘ഭയപ്പെടേണ്ട’ എന്ന വാക്ക് ആവര്‍ത്തിക്കുന്നത് (26, 28, 31). ബൈബിളില്‍ ആകെ 365 പ്രാവശ്യത്തില്‍ അധികം ‘ഭയപ്പെടേണ്ട’ എന്ന് ആവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ അര്‍ത്ഥം, നമ്മള്‍ ഏതു സാഹചര്യത്തിലും ഭയപ്പെടേണ്ട എന്നു തന്നെയാണ്. പരാജയപ്പെട്ടുവെന്ന് തോന്നുമ്പോഴും, ഒറ്റപ്പെട്ടുവെന്ന് ഉറപ്പിക്കുമ്പോഴും, എല്ലാം തകര്‍ന്നുവെന്ന നിലവിളി ചുറ്റും ഉയരുമ്പോഴും ഈശോയുടെ വചനം മനസിലേയ്ക്ക് വരട്ടെ – ഭയപ്പെടേണ്ട!

ഫാ. ജി. കടൂപ്പാറയിൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.