സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ആറാം ബുധന്‍ ഒക്ടോബര്‍ 06 ലൂക്കാ 20: 20-26 ഹൃദയം കാണുന്നവന്‍

മറ്റുള്ളവരെ വാക്കില്‍ കുടക്കാന്‍ വേണ്ടി കറങ്ങിനടക്കുന്നവര്‍ നമുക്കിടയിലുമുണ്ട്. പുറമേ നിഷ്‌കളങ്കരും നിക്ഷ്പക്ഷരും എന്നു തോന്നിപ്പിച്ചാലും അവരുടെ ഉള്ളില്‍ നിറഞ്ഞിരിക്കുന്നത് തിന്മയും കൗശലവുമാണ്. ക്രിസ്തുവിനെ വരെ കുടുക്കാന്‍ അവര്‍ ശ്രമിച്ചതാണ്. അപ്പോള്‍ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോ? വിവേകത്തോടെ മാത്രമേ ഇത്തരക്കാരെ നമുക്ക് കൈകാര്യം ചെയ്യാന്‍ പറ്റൂ. ആയതിനാല്‍ വിവേകം നല്‍കണേ ദൈവമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

അതുപോലെ, ഒരു കാര്യം മനസില്‍ വച്ച് മറ്റൊന്നു പറഞ്ഞ് കൂടെയുള്ളവരെ കബളിപ്പിക്കുകയും അളക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിലാണോ നമ്മളും പെടുന്നത് എന്നുകൂടി ചിന്തിക്കണം. അങ്ങനെയെങ്കില്‍ ആ രീതിയില്‍ നിന്നു നാം മാറേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. കാരണം, ഒപ്പം ജീവിക്കുന്ന വ്യക്തികള്‍ക്ക് നമ്മുടെ മനസ് കാണാന്‍ കഴിയില്ലെങ്കിലും എപ്പോഴും ഒപ്പമായിരിക്കുന്ന ക്രിസ്തു നമ്മുടെ മനസ് വ്യക്തമായി കാണുന്നതാണ്. ക്രിസ്തുവിനെ കബളിപ്പിക്കുക സാധ്യമല്ല.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.