
സ്വയം പരിത്യജിച്ച് അനുദിനം തന്റെ കുരിശെടുക്കുക. സ്വന്തം ജീവിതങ്ങളില്‍ നമ്മളെല്ലാവരും കുരിശുകള്‍ എടുക്കുന്നവരാണ്. പക്ഷേ, സ്വയം പരിത്യജിച്ച് ‘അനുദിനം തന്റെ’ കുരിശെടുക്കുന്നവര്‍ വളരെ കുറവാണ്. സഹനങ്ങള്‍ വല്ലപ്പോഴും ഏറ്റെടുക്കാന്‍ നമ്മള് തയ്യാറാണ്. പക്ഷേ, എല്ലാ ദിവസവും സഹനങ്ങള്‍ ആണങ്കിലോ? നമുക്ക് ബുദ്ധിമുട്ടാണ്. പരാതിയായി നമ്മള് ദൈവത്തിന്റെ പക്കല്‍ എത്തും – എന്തേ, എനിക്കെന്നും സഹനം? ചിലപ്പോള്‍ അത് ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ തന്നെ ബാധിച്ചേക്കാം.
ഈശോ പറയുന്നത് അനുദിനവും നമ്മള് കുരിശ് വഹിക്കണമെന്നാണ്. അന്നന്നു വേണ്ടുന്ന ആഹാരം ഞങ്ങള്‍ക്ക് നല്കണമേ എന്ന് പ്രാര്‍ത്ഥിക്കും പോലെ, അന്നന്ന് വരുന്ന സഹനം സ്വീകരിക്കാനും പഠിപ്പിക്കണേ എന്ന് പ്രാര്‍ത്ഥിക്കാം.
ഫാ. ജി. കടൂപ്പാറയില്‍ MCBS