സീറോ മലബാര്‍ പിറവി ഒന്നാം വ്യാഴം ഡിസംബര്‍ 31 മത്തായി 12: 43-45 അകത്തു ദൈവത്തെ ഇരുത്തുക

ഒരിക്കല്‍ പുറത്താക്കിയ തിന്മയുടെ തിരിച്ചുവരവ് വളരെ അപകടം നിറഞ്ഞതാണ്‌. ദുഷ്ടശക്തി ഇറങ്ങിപ്പോകുമ്പോള്‍ ആ ഒന്ന് തിരിച്ചുവരുന്നത് തന്നേക്കാള്‍ ശക്തിയേറിയ മറ്റ് ഏഴ് ദുരാത്മാക്കളെ കൂട്ടിയാണ്. അത് ഒരുവനെ പഴയതിലും മോശം മനുഷ്യനാക്കി മാറ്റും. അതുകൊണ്ട് നമ്മില്‍ നിന്നും മാറ്റാനാഗ്രഹിക്കുന്ന ദുഷ്ടതയും തിന്മയും ദുശീലങ്ങളും ഒക്കെ വേരോടെ പിഴുതുകളയണം. അതിന് ദൈവത്തിന്റെ സഹായവും എന്റെ പ്രവര്‍ത്തനവും വേണം. അതിനാണ് നല്ല ഉറച്ച പ്രതിജ്ഞകള്‍ എടുക്കേണ്ടത്.

നമ്മുടെ മനസ്സ് ആളൊഴിഞ്ഞു കിടക്കരുത്. അവിടെ ദൈവത്തെ വാസമുറപ്പിക്കുക. നമ്മുടെ മനസ്സിലും ശരീരത്തിലും ദൈവത്തിന്റെ സാന്നിധ്യം ഇല്ലെന്നു കാണുമ്പോഴാണ് മറ്റു ശക്തികള്‍ കൂടുതല്‍ അപകടകാരികളായി തിരിച്ചുവരുന്നത്. അതിനാല്‍ പുറത്തുപോയവന്‍ തിരിച്ചുവരാതിരിക്കാന്‍ അകത്ത് ദൈവത്തെ ഇരുത്തുക.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.