സീറോ മലബാര്‍ നോമ്പുകാലം ആറാം വ്യാഴം ഏപ്രില്‍ 11 ലൂക്കാ 3:8-11 മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍

മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍ എന്ന് പറയുന്ന സ്‌നാപകന്‍ (8), പങ്കുവയ്പ്പിന്റെ പുതിയ സുവിശേഷം 11-ാം വാക്യത്തിലൂടെ പറയുന്നു. ‘രണ്ട് ഉടുപ്പുള്ളവര്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കുവിന്‍, ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യുവിന്‍.’ മാനസാന്തരത്തിനു യോജിച്ച ഫലം പങ്കുവയ്ക്കലാണ് ഇതൊക്കെ.

നിനക്കുള്ളത് പങ്കുവയ്ക്കുക. ഭൗതീകമായും ആത്മീയമായുമുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കുക. പണം, ആരോഗ്യം, കഴിവ്, വസ്ത്രം, ഭക്ഷണം, സ്നേഹം, കരുണ, സമയം, ഇതൊക്കെ മറ്റുള്ളവര്‍ക്കായിപങ്കുവയ്ക്കേണ്ടതാണ്. പിടിച്ചുവയ്ക്കുന്നത് മാനസാന്തരത്തിന്റെ ഫലമല്ല; പങ്കുവയ്ക്കലാക്കുന്ന മാനസാന്തരഫലത്തിലേയ്ക്ക് ‘സുവിശേഷ’ത്തിലേയ്ക്ക് നമുക്ക് കടന്നുവരാം.

ഫാ. ജി. കടൂപ്പാറയില്‍ എം.സി.ബി.എസ്.