സീറോ മലബാർ മംഗളവാർത്താക്കാലം നാലാം ബുധൻ ഡിസംബർ 22 മർക്കോ. 6: 1-6 വിസ്മയിക്കുന്ന ഈശോ

“അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവൻ വിസ്മയിച്ചു” (6) എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്. മനുഷ്യരുടെ വിശ്വാസമില്ലായ്മ ഓർത്ത് ഈശോ വിസ്മയിക്കുന്നു. തങ്ങളുടെ കൂടെയുള്ളവൻ ദൈവപുത്രനാണ് എന്ന വിശ്വാസം ആളുകൾക്ക് ഇല്ലാതിരുന്നതിനാൽ ഈശോയ്ക്ക് അവിടെ അധികം അത്ഭുതങ്ങൾ ചെയ്യാനും സാധിച്ചില്ല.

നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാത്തതിന്റെ ഒരു കാരണം അതായിരിക്കാം. ദൈവം എന്റെ ജീവിതത്തിൽ അത്ഭുതം ചെയ്യും എന്ന വിശ്വാസം എനിക്കുണ്ടോ എന്ന് ധ്യാനിക്കേണ്ടിയിരിക്കുന്നു. ആ വിശ്വാസം നമുക്കില്ലെങ്കിൽ ഈശോ നമ്മെയും വിസ്മയത്തോടെ നോക്കും.

ഫാ. ജി. കടൂപ്പാറയിൽ MCBS  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.