സീറോ മലബാര്‍ കൈത്താക്കാലം അഞ്ചാം വ്യാഴം ആഗസ്റ്റ് 12 മര്‍ക്കോ. 10: 35-45 ഒന്നാമന്‍ ഏവരുടെയും ദാസന്‍

ദൈവഹിതം പൂര്‍ത്തിയാക്കുകയാണ് നമ്മള്‍ ചെയ്യേണ്ട കാര്യമെന്ന് ഈശോ ഇന്ന് നമ്മോടു പറയുന്നു. നമ്മുടെ ആഗ്രഹം സ്ഥാനങ്ങളാണ്. ഒന്നും രണ്ടും കിട്ടിയാല്‍ സന്തോഷം. ജീവിതത്തിലെ സുരക്ഷിതമായ ഇടംതേടലാണ് നമ്മളില്‍ പലര്‍ക്കും പ്രാര്‍ത്ഥന. സെബദീപുത്രന്മാര്‍ ചോദിക്കുന്നതും അതു തന്നെ – ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും. ജീവിത്തിന്റെ സുരക്ഷിതത്വം!

നമ്മള്‍ എന്നും പ്രാര്‍ത്ഥിക്കുന്നത്‌ എന്തിനുവേണ്ടിയാണ് എന്ന് ആലോചിച്ചു നോക്കിയാല്‍ മതി. ഈശോ പറയുന്നത് ശ്രദ്ധിക്കുക: “അത് ആര്‍ക്കുവേണ്ടി സജ്ജമാക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്‌” – എന്നുവച്ചാല്‍ ദൈവഹിതമാണ്‌. ദൈവഹിതം സ്വന്തം ജീവിതത്തില്‍ പൂര്‍ത്തിയാക്കാനാണ് നമ്മളും പ്രാര്‍ത്ഥിക്കേണ്ടത്. ഗത്സമേനിയില്‍ വച്ച് ഈശോ പ്രാര്‍ത്ഥിച്ചതും അതാണല്ലോ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.