സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം രണ്ടാം ശനി സെപ്റ്റംബർ 11 മത്തായി 8: 5-13 സ്പര്‍ശനം

ഒരു സ്പര്‍ശനത്തിന് വലിയ ഔഷധഗുണമുണ്ട്. യേശുവിന്റെ നന്മകള്‍ അവന്റെ സ്പര്‍ശനത്തിലൂടെ മറ്റുള്ളവരിലേക്ക് ഒഴുകുകയാണ്.

നമ്മുടെ സ്പര്‍ശനത്തിനും ഈ മാസ്മരശക്തിയുണ്ട്. പക്ഷേ, ഏറ്റവുമധികം ദുരുപയോഗിക്കപ്പെടുന്നതും ഈ അനുഗ്രഹം തന്നെ. ഒരു സാന്ത്വനസ്പര്‍ശം ലഭിക്കാതെ, കൈത്താങ്ങു കിട്ടാതെ, ഒരു പ്രോത്സാഹനസ്വരം കേള്‍ക്കാതെ പോകുന്നവരെ നമുക്കും കൈനീട്ടി സ്പര്‍ശിക്കാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS