സീറോ മലബാര്‍ ശ്ലീഹാക്കാലം ഒന്നാം ശനി ജൂണ്‍ 06 യോഹ. 6: 25-29 നിത്യജീവൻ

നശ്വരമായ അപ്പത്തിനു വേണ്ടിയുള്ള അദ്ധ്വാനത്തിൽ നിന്നും മാറി അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവാൻ ഓരോ ക്രിസ്തുശിഷ്യന്മാരെയും ആഹ്വാനം ചെയ്യുകയാണ് ഇന്നത്തെ വചനം. ഈ ലോകത്തിലെ ക്ഷണികസുഖങ്ങൾക്കു വേണ്ടിയുള്ള പരക്കംപാച്ചിലുകളിൽ നിന്നും അല്പം മാറി ചിന്തിക്കുവാനായി പ്രേരിപ്പിക്കുന്ന വചനം ഓരോ വിശ്വാസിയെയും അവരുടെ ജീവിതലക്ഷ്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയാണ്.

നാം അദ്ധ്വാനിക്കുന്നത് നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും നന്മയും സുഖസൗകര്യങ്ങളും ഉണ്ടാകുവാനായിട്ടാണ്. അതിനുള്ള ഏറ്റവും നല്ല വഴിയാണ് ഇന്ന് നമ്മുടെ മുമ്പില്‍ ഈശോ തുറന്നുവയ്ക്കുന്നത്. ദൈവം അയച്ചവനിൽ വിശ്വസിച്ച് ജീവന്റെ അപ്പം കരസ്ഥമാക്കുകയാണ് നമുക്ക് നിത്യജീവൻ നേടുവാനുള്ള യഥാർത്ഥമായ മാർഗ്ഗം. ജീവന്റെ അപ്പമായി ലോകത്തിലേയ്ക്കു വന്നവനെ അനുദിന കൂദാശകളിൽ കണ്ടുമുട്ടുവാനും സ്വീകരിക്കുവാനും നമുക്കായാൽ അവൻ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും. ഈ ലോകത്തിന്റെ പാപങ്ങൾ നീക്കുവാൻ ദിവ്യകാരുണ്യ അപ്പമായി വന്നവൻ നമ്മുടെയുള്ളിൽ വസിക്കുവാനും അവന്റെ ജീവൻ നമ്മിൽ നിത്യജീവനാകുവാനും വേണ്ടിയുള്ള കൃപയ്ക്കായി ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ

1 COMMENT

Leave a Reply to Tomy ThomasCancel reply