സീറോ മലബാര്‍ ഉയിര്‍പ്പ് ആറാം ഞായര്‍ മെയ്‌ 17 യോഹ. 17: 20-26 അപരനുവേണ്ടി ക്രൂശിക്കപ്പെടണം

ഒന്നാകലിന്റെയും സ്നേഹത്തിന്റെയും പ്രാർത്ഥനയുമായി പിതാവായ ദൈവത്തിന്റെ മുമ്പില്‍ നിൽക്കുന്ന മിശിഹാ, തന്റെ ശിഷ്യന്മാർക്കു വേണ്ടിയും ഈ ലോകത്തിൽ ദൈവത്തെ അറിഞ്ഞവർക്കും അറിയുവാനിരിക്കുന്നവർക്കുവേണ്ടിയും പ്രാർത്ഥിക്കുകയാണ്. വെറുപ്പിന്റെയും ഭിന്നതയുടെയും ആത്മാക്കൾ അലഞ്ഞുനടക്കുന്ന ഈ ലോകത്തിനായി മിശിഹായുടെ ഈ പ്രാർത്ഥന വളരെ അർത്ഥവത്താണ്. മിശിഹായെ സ്നേഹിക്കുന്നവരുടെയും അനുഗമിക്കുന്നവരുടെയും മാർഗ്ഗം എന്തായിരിക്കണമെന്നാണ് ഈ പ്രാർത്ഥന പറയുന്നത്.

പിതാവിനെ അറിഞ്ഞ്അവനെ സ്നേഹിച്ച്അവന്റെ സ്നേഹം ഈ ലോകത്തിൽ പകരുന്നവരാകണം യഥാർത്ഥ ക്രിസ്തുശിഷ്യന്മാർ. അതിനായി സ്വയം ഇല്ലാതായാണ് ക്രിസ്തു നമുക്ക് മാതൃക കാട്ടിത്തന്നത്. ദൈവസ്നേഹത്തിൽ അപരനുവേണ്ടി എരിഞ്ഞുതീരുവാനായുള്ള വിളിയാണ് ഓരോ ശിഷ്യന്മാർക്കുമുള്ളത്. ദൈവനാമം, ക്രിസ്തു നമ്മെ അറിയിച്ചതുപോലെ നമുക്കും മറ്റുള്ളവർക്കുവേണ്ടി ഞാൻ അറിഞ്ഞ എന്റെ ദൈവത്തെ പകർന്നുകൊടുക്കാം. അതിനായി എന്റെ ജീവിതത്തെ നന്നായി ഒരുക്കുവാനും അനുദിന ജീവിതത്തിൽ ക്രിസ്തുവിനൊപ്പം  നന്മ ചെയ്ത് അപരനുവേണ്ടി ക്രൂശിക്കപ്പെടുവാനും നമുക്ക് തയ്യാറാവാം.

നമ്മുടെ കൊച്ചുജീവിതത്തിൽ കുടുംബങ്ങളിലാവട്ടെമിത്രങ്ങളുടെ ഇടയിലാവട്ടെനമ്മുടെ ജോലിസ്ഥലങ്ങളിലാവട്ടെ നന്മയുടെയും സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണങ്ങളായി മാറിക്കൊണ്ട് ദൈവവചനത്തിന് സാക്ഷികളാകുവാനും അനേകരെ സുവിശേഷം അറിയിക്കുവാനുമുള്ള കൃപയ്ക്കായി ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

ഫാ. ചാക്കോ ചൂരപ്പുഴയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.