ബിഷപ്പുമാർ വിശ്വാസികളിൽ നിന്ന് അകലുമ്പോൾ അവർ പ്രത്യയശാസ്ത്രങ്ങളിലേയ്ക്ക് വഴുതിവീഴും: ഫ്രാൻസിസ് പാപ്പാ

ദൈവം തങ്ങളെ ഏൽപിച്ചവരുമായി ഏറ്റവും അടുത്ത് നിലനിൽക്കുവാൻ വൈദികരോടും മെത്രാന്മാരോടും ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ. സാന്താ മാർത്തയിലെ വിശുദ്ധ ബലിയിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഒരു ബിഷപ്പ്, ദൈവജനത്തിൽ നിന്ന് അകന്ന് തന്റെ ശുശ്രൂഷയുമായി യാതൊരു ബന്ധവുമില്ലാത്ത പ്രത്യയശാസ്ത്രങ്ങളിലേയ്ക്ക് തിരിയുമ്പോൾ, അവർ തങ്ങളുടെ പ്രവർത്തിപഥത്തിൽ നിന്ന് വഴുതിമാറുകയും തങ്ങൾക്ക് സൗജന്യമായി ലഭിച്ച ദാനത്തെക്കുറിച്ച് മറക്കുകയും ചെയ്യുന്നു. ഓരോ ബിഷപ്പും തങ്ങളുടെ വൈദികരോട് ഒരു പിതാവിന്റെ സ്നേഹത്തോടെ ചേർന്നുനിൽക്കാൻ ബാധ്യസ്ഥരാണ് – പാപ്പാ ചൂണ്ടിക്കാട്ടി.

ഒരു പുരോഹിതൻ, ഒരു ഡീക്കൻ, ഒരു മെത്രാൻ പണത്തിന് അമിതമായ പ്രാധാന്യം കൽപിക്കുമ്പോൾ അവർ തിന്മയിൽ വേരുറപ്പിക്കുകയാണ് ചെയ്യുന്നത്. ദൈവവുമായി അടുത്തുനിൽക്കേണ്ട വ്യക്തിയാണ് മെത്രാൻ. അപ്പസ്‌തോലന്മാരുടെ ദൗത്യമാണ് മെത്രാന്മാരുടേതും. അത് പ്രാർത്ഥിക്കുക, ദൈവവചനം പ്രഘോഷിക്കുക എന്നതു തന്നെ പാപ്പാ കൂട്ടിച്ചേർത്തു.