വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അടച്ചു

ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ഏപ്രില്‍ 23 വരെ അടച്ചു. തീര്‍ത്ഥാടക സന്ദര്‍ശനവും നിരോധിച്ചു.

കൊറോണ വൈറസ് പടരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ നടപടി. വളരെയേറെ ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ അപകടസാധ്യത മുന്നില്‍ക്കണ്ടാണ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ അടച്ചൂപൂട്ടാനും ജനക്കൂട്ട സാധ്യത ഒഴിവാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടത്.

മാര്‍ച്ച് 8-ാം തീയതി വത്തിക്കാനിലെ മ്യൂസിയങ്ങള്‍ അധികാരികള്‍ അടച്ചുപൂട്ടിയിരുന്നു. വൈറസ് ബാധ കൂടുതല്‍ നാശം വിതച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇറ്റലി.