ദുരിതത്തിൽ കഴിയുന്നവർക്ക് കൈത്താങ്ങായി മീഡിയ വില്ലേജ് 

ചങ്ങനാശ്ശേരി: സമകാലികചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ചങ്ങനാശ്ശേരി മീഡിയ വില്ലേജും സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍സും.

ചങ്ങനാശ്ശേരി പ്രദേശത്തു മഴ കെടുത്തി മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിനായി കോളേജ് വിദ്യാർത്ഥികൾതെരുവുകളിൽ പാട്ടുപാടി ധന ശേഖരണം നടത്തി. പാട്ടു പാടിയും പിരിവു നടത്തിയും സ്വന്തം കൈയില്‍ നിന്നെടുത്തും ഏകദേശം രണ്ട് ലക്ഷത്തോളം രൂപ കുട്ടികൾ  ശേഖരിച്ചു. ശേഖരിച്ച തുക സഹായം ഏറ്റവും ആവശ്യമുള്ള പ്രദേശത്ത്  ഉടന്‍ തന്നെ എത്തിക്കുകയും ചെയ്തു.

മീഡിയ വില്ലേജ്  എസ്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ആന്റണി ഏത്തക്കാട്ട്, കോളേജ് പ്രിൻസിപ്പൽ ഫാ. ജോസഫ് പാറക്കൽ എന്നിവരുടെ നേതൃത്വത്തിൽ ആണ് വിദ്യാർത്ഥികൾ ധന ശേഖരണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.