ഫലദായകമായ ഒരു ആഗമനകാലത്തെ വരവേൽക്കാൻ വി. ജോൺ പോൾ രണ്ടാമൻ നിർദ്ദേശിക്കുന്ന കാര്യങ്ങൾ

ക്രിസ്തുമസ് കാലം പലപ്പോഴും തിരക്കുകളുടെയും സന്തോഷങ്ങളുടെയും ഒരു കാലഘട്ടമാണ്. അതിനാൽ ആഗമന കാലത്തിന്റെ യഥാർത്ഥ അർത്ഥവും ആഴവും മനസിലാക്കാൻ നാം പലപ്പോഴും പരാജയപ്പെട്ടേക്കാം. ആഗമന കാലത്തിന്റെ യഥാർത്ഥ ചൈതന്യം നമ്മുടെ ഹൃദയത്തിൽ നിലനിർത്താൻ സഹായിക്കുന്ന ചില കാര്യങ്ങൾ വി. ജോൺ പോൾ രണ്ടാമൻ പഠിപ്പിക്കുന്നുണ്ട്. അവ ഇപ്രകാരമാണ്.

ആഗമനകാലം കൂടുതൽ ഉൾക്കാഴ്ചകൾ നിറഞ്ഞതാകണം. അവ നമ്മുടെ ജീവിതത്തെ പരിവർത്തനപ്പെടുത്തുന്ന ഒന്നായി മാറണം. ഒന്നാമതായി, പ്രാർത്ഥനയ്ക്കായി ഒരു നിശ്ചിത സമയം മാറ്റിവയ്ക്കുവാൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നമ്മോട് അഭ്യർത്ഥിക്കുന്നു. ഈശോയെ സ്വീകരിക്കാൻ സ്വയം ഒരുങ്ങുന്നതിന് തീവ്രമായതും വിശ്വസ്തത നിറഞ്ഞതുമായ ഒരു പ്രാർത്ഥനയുടെ മനോഭാവം ആവശ്യമാണ്. നമ്മുടെ ഹൃദയത്തിൽ ഉണ്ണീശോയ്ക്ക് ഇടം നൽകുന്നത് അവന്റെ സ്നേഹത്തിലേക്ക് നമ്മെ തന്നെ പരിവർത്തനം ചെയ്യാനുള്ള ഒരു അവസരമാണ്.

രണ്ടാമതായി, നമ്മുടെ അയൽക്കാരുമായി നല്ല ബന്ധം കാത്ത് സൂക്ഷിച്ചുകൊണ്ട് ലോകത്തിൽ തന്നെ അനേകരെ ദൈവസനേഹത്തിലേക്ക് അടുപ്പിക്കുന്ന വക്താക്കളാകുക എന്നതാണ്. നാം തന്നെ ക്രിസ്തുവിന്റെ  സമാധാനത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടണം. നമ്മുടെ നിഷ്കളങ്കമായ സ്നേഹം എല്ലാ ഭയാശങ്കകളെയും അകറ്റുകയും വെറുപ്പിൽ നിന്നും വിദ്വേഷത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. നന്മയും സ്നേഹവും വഴി നമുക്ക് തിന്മയെ മറികടക്കുവാൻ സാധിക്കും.

മൂന്നാമത്തെ കാര്യം, നമ്മുടെ ജീവിതത്തിലെ ദൈവഹിതത്തോടുള്ള വിശ്വസ്തയും അനുസരണവുമാണ്. പരിശുദ്ധ മറിയം തന്നെയാണ് അനുസരണത്തിന്റെ ഉത്തമ മാതൃക. അങ്ങനെ ക്രിസ്തുവിലേക്ക് വളരാനുള്ള വ്യക്തമായ പാത മറിയം നമ്മെ പഠിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.