ഓഖിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കത്തോലിക്കാ പള്ളികളില്‍ 10ന് പ്രത്യേക പ്രാര്‍ഥന

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കത്തോലിക്കാ ദേവാലയങ്ങളില്‍ 10നു കുര്‍ബാനയ്ക്കിടെ പ്രത്യേക പ്രാര്‍ഥന നടത്തും.

കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവയാണ് പ്രത്യക പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തത്.

കത്തോലിക്കാ സഭയുടെ സേവനവിഭാഗമായ കാരിത്താസ് ഇന്ത്യ, സര്‍ക്കാരുമായി ചേര്‍ന്ന് ദുരിത ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിബിസിഐ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.