സിസ്റ്റർ റാണി മരിയ : ജനറാൾ അമ്മയുടെ വാക്കുകൾ

ഞ​​ങ്ങ​​ളു​​ടെ സ​​ഹോ​​ദ​​രി സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ വാ​​ഴ്ത്ത​​പ്പെ​​ട്ട ര​​ക്ത​​സാ​​ക്ഷി​​യാ​​യി ഉ​​യ​​ർ​​ത്ത​​പ്പെ​​ടു​​ന്പോ​​ൾ, ഫ്രാ​​ൻ​​സി​​സ്ക​​ൻ ക്ലാ​​രി​​സ്റ്റ് കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ (എ​​ഫ്സി​​സി) ദൈ​​വ​​തി​​രു​​മു​​ന്നി​​ൽ ന​​ന്ദി​​യോ​​ടെ ശി​​ര​​സു ന​​മി​​ക്കു​​ന്നു. പ്രേ​​ഷി​​ത​​ഭൂ​​മി​​യി​​ൽ പ്രാ​​ർ​​ഥ​​നാ​​തീ​​ക്ഷ്ണ​​ത​​യോ​​ടെ നി​​സ്വാ​​ർ​​ഥ​​മാ​​യി ശു​​ശ്രൂ​​ഷ ചെ​​യ്ത ഈ ​​മ​​ക​​ളി​​ലൂ​​ടെ സ​​ഭ​​യ്ക്കു ല​​ഭി​​ക്കു​​ന്ന ദൈ​​വി​ക സ​​മ്മാ​​നം കൂ​​ടി​​യാ​​ണു വാ​​ഴ്ത്ത​​പ്പെ​​ട്ട ര​​ക്ത​​സാ​​ക്ഷി​​ത്വ പ​​ദ​​വി.

മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഭോ​​പ്പാ​​ൽ അ​​മ​​ല പ്രോ​​വി​​ൻ​​സി​​ന്‍റെ കൗ​​ണ്‍​സി​​ല​​റാ​​യി​​രി​​ക്കെ​​യാ​​ണു ​സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വം. ബി​​ജ്നോ​​റി​​ലെ​​യും സ​​ത്ന​​യി​​ലെ​​യും ഇ​​ൻ​​ഡോ​​റി​​ലെ​​യും വി​​വി​​ധ ഗ്രാ​​മ​​ങ്ങ​​ളി​​ൽ സി​​സ്റ്റ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ന​ന്മ ​ഇ​​ന്നും അ​​വി​​ട​​ങ്ങ​​ളി​​ലെ ഗ്രാ​​മീ​​ണ ജ​​ന​​ങ്ങ​​ളു​​ടെ വാ​​ക്കു​​ക​​ളി​​ൽ പ്ര​​തി​​ഫ​​ലി​​ക്കു​​ന്നു​​ണ്ട്.

എ​​ഫ്സി​​സി സ​​ന്യാ​​സി​​നി സ​​മൂ​​ഹാം​​ഗ​​ങ്ങ​​ളാ​​യ 7025 സ​​മ​​ർ​​പ്പി​​ത​​ർ ഇ​​ന്ത്യ​​യു​​ൾ​​പ്പെ​​ടെ പ​​തി​​മൂ​​ന്നു രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി ശു​​ശ്രൂ​​ഷ ചെ​​യ്യു​​ന്നു​. 24 പ്രോ​​വി​​ൻ​​സു​​ക​​ളാ​​ണ് ആ​​കെ​​യു​​ള്ള​​ത്. 834 സ്ഥ​​ല​​ങ്ങ​​ളി​​ൽ മ​​ഠ​​ങ്ങ​​ളു​​ണ്ട്. 13 പ്രോ​​വി​​ൻ​​സു​​ക​​ളി​​ലാ​​യി 422 ഹൗ​​സു​​ക​​ളാ​​ണു കേ​​ര​​ള​​ത്തി​​ലു​​ള്ള​​ത്. 11 പ്രോ​​വി​​ൻ​​സു​​ക​​ളി​​ലാ​​യി ര​​ണ്ടാ​​യി​​ര​​ത്തോ​​ളം എ​​ഫ്സി​​സി സ​​ന്യാ​​സി​​നി​​ക​​ൾ കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു മി​​ഷ​​ൻ മേ​​ഖ​​ല​​ക​​ളി​​ലാ​​ണു സേ​​വ​​നം ചെ​​യ്യു​​ന്ന​​ത്.

ഇ​​ന്ത്യ​​യി​​ൽ ഗോ​​വ, സി​​ക്കിം ഒ​​ഴി​​കെ​​യു​​ള്ള എ​​ല്ലാ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും എ​​ഫ്സി​​സി സ​​ന്യാ​​സി​​നി സ​​മൂ​​ഹാം​​ഗ​​ങ്ങ​​ൾ ശു​​ശ്രൂ​​ഷ ചെ​​യ്യു​​ന്നു​​ണ്ട്. ഇ​​ന്ത്യ​​യു​​ൾ​പ്പെ​​ടെ പ​​തി​​മ്മൂന്നു രാ​​ജ്യ​​ങ്ങ​​ളി​​ൽ എ​​ഫ്സി​​സി​​യു​​ടെ മി​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ക്കു​​ന്നു. യൂ​​റോ​​പ്പി​​ൽ ഇ​​റ്റ​​ലി, ജ​​ർ​​മ​​നി, സ്പെ​​യി​​ൻ, ഓ​​സ്ട്രി​​യ, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, ആ​​ഫ്രി​​ക്ക​​യി​​ൽ കെ​​നി​​യ, ടാ​​ൻ​​സാ​​നി​​യ, സൗ​​ത്ത് ആ​​ഫ്രി​​ക്ക, മ​​ലാ​​വി, ന​​മീ​​ബി​​യ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലും അ​​മേ​​രി​​ക്ക​​യി​​ലും പാ​​പ്പു​​വാ ന്യൂ​​ഗി​​നി​​യാ​​യി​​ലും സ​​ഭാം​​ഗ​​ങ്ങ​​ൾ ശു​​ശ്രൂ​​ഷ ചെ​​യ്യു​​ന്നു​​ണ്ട്.

സ​​ഭ​​യു​​ടെ പ്രേ​​ഷി​​ത​​ദൗ​​ത്യം അ​​തി​​ന്‍റെ പൂ​​ർ​​ണ​​ത​​യി​​ൽ നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തി​​നു പ്ര​​ചോ​​ദ​​ന​​മാ​​ണു സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ​​യു​​ടെ ജീ​​വി​​ത​​വും ര​​ക്ത​​സാ​​ക്ഷി​​ത്വ​​വും.

സി​​സ്റ്റ​​ർ ആ​​ൻ ജോ​​സ​​ഫ് (എ​​ഫ്സി​​സി മ​​ദ​​ർ ജ​​ന​​റ​​ൽ )

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.