മക്കളെ സത്യത്തിലേക്ക് നയിക്കാൻ മാതാപിതാക്കൾ എന്തുചെയ്യണം?  

മക്കളെ സംരക്ഷിക്കുവാനോ അവരെ ന്യായീകരിക്കുവാനോ ഒരിക്കലും മാതാപിതാക്കൾ കള്ളം പറയരുത്. ഒരു നല്ല ഉദ്ദേശത്തിനാണെങ്കിൽ പോലും അസത്യത്തെ ഒരിക്കലും ന്യായീകരിക്കുവാൻ സാധിക്കുകയില്ല. നാം നുണ പറയുമ്പോൾ ദൈവത്തിൽ നിന്നും അകലുകയാണ്. കളവ് നമ്മിലേക്ക്‌ എത്തുന്ന കൃപയെ തടസ്സപ്പെടുത്തുന്നു. അതിനാൽ സത്യത്തെ വെടിയരുത്. മാതാപിതാക്കൾ മക്കൾക്ക് ദുർമാതൃകയ്ക്ക് കാരണമാകരുത്. യഥാർത്ഥത്തിൽ ദൈവത്തിന് മാത്രമേ മക്കൾക്ക് ശരിയായ സംരക്ഷണം നൽകുവാൻ സാധിക്കുകയുള്ളു എന്ന് മറക്കാതിരിക്കുക. സത്യം പറയേണ്ടത് നമ്മുടെ ആവശ്യമായതിനാൽ എന്ത് സംസാരിക്കണമെന്ന് വെളിപ്പെടുത്തിത്തരുവാൻ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുക.

വിവേകത്തോടെ സത്യം പറയുക 

നാം സത്യം മാത്രമേ പറയാവൂ. എന്നാൽ എന്ത്, ആരോട്, എപ്പോൾ എന്നത് വിവേകത്തോടെ മാത്രം തീരുമാനിക്കുക. ചില അവസരങ്ങളിൽ നിശബ്‌ദത പാലിക്കേണ്ടത് ആവശ്യമാണ്. ചിലപ്പോൾ എല്ലാം പറയേണ്ടതും ആവശ്യമില്ല. അതിനാൽ സംസാരിക്കുമ്പോൾ വിവേകം കൈവിടാതെയിരിക്കുക. വേണ്ടാത്ത കാര്യങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്താതെയിരിക്കുക.

സത്യം പറയുമ്പോൾ ലളിതമായ വാക്കുകളാണ് ഉത്തമം

കുട്ടികളുടെ മുൻപിൽ മാതാപിതാക്കൾ മികച്ച പാഠപുസ്തകങ്ങൾ ആകുക. അതോടൊപ്പം തെറ്റും ശരിയും വിവേചിച്ചറിയാൻ മക്കളെ പരിശീലിപ്പിക്കുക. ആരെയും തെറ്റായ രീതിയിൽ വിധിക്കുവാൻ പാടില്ലെന്ന് മക്കൾക്ക് ബോധ്യപ്പെടുത്തി കൊടുക്കണം. എല്ലാ മനുഷ്യരും ദൈവമക്കൾ ആണെന്നും അവരിലെ മഹത്വത്തെ മനസിലാക്കണമെന്നും മക്കൾക്ക് നിർദ്ദേശം നൽകുക. കുട്ടികളെ സത്യത്തിലേക്ക് നയിക്കുന്ന യഥാർത്ഥ വഴികൾ ആകുവാൻ മാതാപിതാക്കൾക്ക് സാധിക്കട്ടെ. ലളിതമായ വാക്കുകളിൽ സത്യം സംസാരിക്കുവാൻ സാധിക്കണം.