സന്യാസത്തെക്കുറിച്ച് വ്യക്തമായ ധാരണ പകർന്ന് എസ്.ഡി സന്യാസിനികളുടെ ‘ഓരം’

സന്യാസ ജീവിതത്തെക്കുറിച്ച് പല തെറ്റായ ധാരണകളും ഇന്നത്തെ സമൂഹത്തിൽ ഉണ്ട്. ആ തെറ്റിദ്ധാരണകൾ നീക്കി യഥാർത്ഥ സന്യസ ജീവിതത്തെ സാധാരണക്കാരന് മനസിലാകുന്ന വിധത്തിൽ അവതരിപ്പിക്കുകയാണ് എസ്.ഡി സന്യാസിനികളുടെ ‘ഓരം’ എന്ന ഹൃസ്വ ചിത്രം. സന്യാസത്തിന്റെ ആഴവും മഹനീയതയും അവരുടെ സേവനത്തിന്റെ മഹത്വവും വളരെ മനോഹരമായി അവതരിപ്പിക്കുന്ന ഈ ചെറു ചിത്രം അനേകരിലേയ്ക്ക് എത്തിക്കഴിഞ്ഞു.

കള്ളുകുടിയനായി നടന്ന ഒരു യുവാവിന്റെ ജീവിതത്തിൽ സന്യസിനികളുടെ ഇടപെടലും തുടർന്നുള്ള മാനസാന്തരവും ആണ് കഥയുടെ ആധാരം. ആ കഥയിലൂടെ സാധാരണക്കാരന് സന്യാസത്തെക്കുറിച്ചുള്ള അബദ്ധധാരണകളെ തിരുത്തുവാൻ ഈ ഹൃസ്വചിത്രം ശ്രമിക്കുന്നു. ഒപ്പം പ്രായമായ സന്യാസിനികളുടെ വിശുദ്ധമായ പ്രാർത്ഥന ജീവിതത്തിലേയ്ക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു. എസ് ഡി സെന്റ് ജോസഫ് പ്രോവിന്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ചിത്രമാണ് ഓരം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.